മരിച്ചുവെന്ന് സ്ഥിരീകരിച്ച കുഞ്ഞിനു സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് ജീവന്‍ തിരിച്ചു കിട്ടി

മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച ചൈനീസ് ആണ്‍കുഞ്ഞ് സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് ജീവന്റെ തുടിപ്പ്. ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കുഞ്ഞിന്റെ ശരീരം. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ സെജിയാഗിലെ ശ്മശാനത്തിലുള്ള ജോലിക്കാര്‍ കുഞ്ഞിന്റെ സംസ്‌കാര ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. അപ്പോഴാണ് കുഞ്ഞ് പെട്ടെന്ന് ഞരങ്ങാന്‍ തുടങ്ങിയതെന്ന് പ്രവിശ്യയിലെ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോര്‍ച്ചറിയില്‍ കൊണ്ടു പോകുന്നതിനു മുമ്പ് കുട്ടിയുടെ പിതാവ് അവനെ രണ്ടു അടുക്കുള്ള തുണികൊണ്ട് കട്ടിയുള്ള ബാഗില്‍ പൊതിഞ്ഞു നല്‍കിയതിനാലാണ് കുഞ്ഞിന്റെ ജീവന്‍ നിലനിന്നത്.
പതിനഞ്ച് മണിക്കൂറോളം 12 ഡിഗ്രിസെല്‍ഷ്യസിലാണ് കുട്ടി മോര്‍ച്ചറിയില്‍ കഴിഞ്ഞത്. കുഞ്ഞിന് അനക്കമുണ്ടെന്ന കാര്യം ശ്മശാന ജീവനക്കാര്‍ കുട്ടിയുടെ പിതാവിനെ അറിയിക്കുകയും പെട്ടെന്നു തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് മാസം തികയാതെ കുഞ്ഞിനെ പ്രസവിച്ചത്. 23 ദിവസം ഇന്‍ക്യുബേറ്ററിലായിരുന്ന കുഞ്ഞിനെ പിതാവ് തിങ്കളാഴ്ച ചാന്ദ്ര വര്‍ഷത്തിന്റെ ആരംഭമായതിനാല്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ കുഞ്ഞിന്റെ നില വശളാകുകയും ഹൃദയമിടിപ്പ് നിലച്ചതിനാല്‍ കുട്ടി മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha