Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

സിറിയയിലെ ഭരണ അട്ടിമറിക്കു പിന്നാലെ ഹമാസും ഹിസ്ബുള്ളയും, ഇസ്ലാമിക തീവ്രവാദിചേരികളും ഇസ്രായേലിനെ ആക്രമിക്കാനൊരുങ്ങുന്നു.. ഇസ്രായേല്‍ സിറിയയ്ക്കു നേരേ ശക്തമായ ആക്രമണം നടത്തിവരികയാണ്...

10 DECEMBER 2024 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

സിറിയയിലെ ഭരണ അട്ടിമറിക്കു പിന്നാലെ  ഹമാസും ഹിസ്ബുള്ളയും ഇസ്ലാമിക തീവ്രവാദിചേരികളും  ഇസ്രായേലിനെ ആക്രമിക്കാനൊരുങ്ങുന്നു. ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിക്കുമെന്ന ആശങ്കയില്‍ ഇസ്രായേല്‍ സിറിയയ്ക്കു നേരേ ശക്തമായ ആക്രമണം നടത്തിവരികയാണ്. സിറിയയുടെ ആയുധ കേന്ദ്രങ്ങള്‍ ഒന്നാകെ ഇസ്രായേല്‍ തകര്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ സഹായത്തോടെ ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിക്കാനൊരുങ്ങുന്നത്.

ആക്രമണം കടുപ്പിച്ചാല്‍ ഹമാസ് ഇസ്രായേലി ബന്ദികളെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയതും ആശങ്കകള്‍ക്ക് ഇടയാക്കുന്നു. ബന്ദികളില്‍ ഏതാനും പേരുടെ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
രണ്ടു ദിവസത്തിനുള്ളില്‍ ഇസ്രായേല്‍ സിറിയയ്ക്കു നേരേ 250 വ്യോമാക്രമണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിലും പോരാട്ടം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.   അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാന്‍ വേണ്ടിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രായേല്‍ തുടരെ ആക്രമണങ്ങള്‍ നടത്തിവരികയാണ്.

 

ഇസ്രായേലിന്‍ നമ്പര്‍ വണ്‍ ശത്രുവായ ഹിസ്ബുള്ളയെ ഏറ്റവുമധികം പിന്തുണച്ചിരുന്ന നേതാവാണ് അസദ്.അസദ് സര്‍ക്കാരിന്റെ രാസായുധങ്ങളും ദീര്‍ഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ഇസ്രായേല്‍  വ്യോമാക്രമണം നടത്തിയത്. നശിപ്പിച്ച  രാസായുധങ്ങള്‍ ഏറെയും റഷ്യയില്‍ നിന്നും സിറിയ വാങ്ങിയവയാണ്. സിറിയയുടെ ഏറ്റവും പ്രധാനമായ സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റഡാറുകള്‍, സൈനിക സിഗ്‌നല്‍ സംവിധാനങ്ങള്‍, ആയുധശേഖരങ്ങള്‍ തുടങ്ങിയവ ഇസ്രയേലിന്റെ മിസൈലാക്രമണത്തില്‍ തകര്‍ത്തതായതാണ് റിപ്പോര്‍ട്ടുകള്‍.

 

സിറിയയുടെ കൈവശം എത്ര രാസായുധങ്ങളുണ്ടെന്നോ അത് എവിടെയൊക്കെയാണെന്നോ ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വലിയ തോതില്‍ രാസായുധ ശേഖരം സൂക്ഷിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. 2014നും 2018നും ഇടയില്‍ കുറഞ്ഞത് 106 തവണയെങ്കിലും സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്.സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഇസ്രയേല്‍, അസദിന്റെ പതനത്തിനുപിന്നാലെ അതീവ ജാഗ്രതയിലാണ്. സിറിയ - ഇസ്രയേല്‍ അതിര്‍ത്തിയിലെ ബഫര്‍സോണ്‍ മേഖലകൂടിയായ ഗൊലാനില്‍ കൂടുതല്‍ സൈന്യത്തെ ഇസ്രയേല്‍ നിയോഗിച്ചിരിക്കുകയാണ്.

 

വിമത അട്ടിമറിയെത്തുടര്‍ന്ന് ഞായറാഴ്ച സിറിയയില്‍നിന്നു കടന്ന പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് റഷ്യ രാഷ്ട്രീയ അഭയം നല്‍കിയതില്‍ ഇസ്രായേലിനും അമേരിക്കയ്ക്കും ശക്തമായ അമര്‍ഷമുണ്ട്.മെസെ  വ്യോമതാവളത്തിലും ഡമാസ്‌കസിലെ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശാഖയിലും ഇന്റലിജന്‍സ്, കസ്റ്റംസ് ആസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തലസ്ഥാനത്തെ സെന്‍ട്രല്‍ സ്‌ക്വയറിലും ഇന്നലെയും  ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടര്‍ന്ന് സിറിയയിലെ ആയുധശേഖരങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഹിസ്ബുള്ളയ്‌ക്കോ ഇസ്രയേലിന് ഭീഷണിയാകുന്ന മറ്റേതെങ്കിലും ഘടകങ്ങള്‍ക്കോ അവ ലഭിക്കുന്നത് തടയാനാണ് ആക്രമണമെന്ന് ഇസ്രായേല്‍ പറയുന്നു.

 

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേരാണ്  കൊല്ലപ്പെട്ടത്.  വടക്കന്‍ ഗാസയിലെ കമാല്‍ അദ്വന്‍ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് നൂറോളം രോഗികള്‍ ദുരിതത്തിലാണ്. . മധ്യ ഗാസയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ ഉള്‍പ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്.അസദ് കുടുംബത്തിന്റെ 53 വര്‍ഷം നീണ്ട ഉരുക്ക് മുഷ്ടി ഭരണത്തിനും ബാത്ത് പാര്‍ട്ടിയുടെ ഏകാധിപത്യ ഭരണത്തിനുമാണ് വിമതര്‍ ശനിയാഴ്ചയോടെ അന്ത്യം കുറിച്ചത്. ഇടക്കാല ഗവണ്‍മെന്റിന് അധികാരം കൈമാറുമെന്ന് വിമതര്‍ അറിയിച്ചു. വിമതരോട് സഹകരിക്കുന്ന പ്രധാനമന്ത്രി മുഹമ്മദ് ഘാസി അല്‍ ജലാലി തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു.

 അതേ സമയംസിറിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ ഭാവിയില്‍ അമേരിക്കയ്ക്ക് കടുത്ത ആശങ്കയുണ്ട്. മാത്രവുമല്ല രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവ പാരമ്പര്യമുള്ള രാജ്യമാണ് സിറിയ.
സിറിയയില്‍ വിമതര്‍ ഡമാസ്‌കസ് ഉള്‍പ്പടെ നാല് പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.എന്നാല്‍, സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഗോലാന്‍ കുന്നുകള്‍ക്ക് സമീപത്തെ പൗരന്‍മാരെ സംരക്ഷിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചുവെന്ന് ഇസ്രായേല്‍ അറിയിച്ചു. ഭരണം പിടിച്ചെടുത്ത വിമതര്‍ രാജ്യത്ത് ചുവടുറപ്പിക്കും മുമ്പാണ് ഇസ്രായേലിന്റെ ആക്രമണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (10 minutes ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (1 hour ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (1 hour ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (2 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (4 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (4 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (4 hours ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (4 hours ago)

സ്വർണ വിലയിൽ  (4 hours ago)

  കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ...  (5 hours ago)

വി വി രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി  (5 hours ago)

കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...  (5 hours ago)

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (5 hours ago)

Malayali Vartha Recommends