ഫേസ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്താല്‍ ഇനി കണ്ടെത്താം, വരുന്നു പുതിയ ആപ്പ്

അണ്‍ഫ്രണ്ട് ചെയ്തവരെ കണ്ടെത്താന്‍ ആപ്ലിക്കേഷന്‍. ആയിരക്കണക്കിന് ഫ്രണ്ട്‌സ് ഉള്ളവര്‍ സൗഹൃദ പട്ടികയിലുള്ളവരെ ഇടയ്ക്ക് ഒഴിവാക്കുക പതിവാണ്. എന്നാല്‍ ആരൊക്കെയാണ് നമ്മുടെ സൗഹൃദം ഉപേക്ഷിച്ചതെന്ന് അറിയാന്‍ നിലവില്‍ മാര്‍ഗമൊന്നുമില്ല. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് പുതിയ ആപ്പിക്കേഷന്‍. ഹൂ ഡിലീറ്റഡ് മീ എന്നാണ് അപ്ലിക്കേഷന്റെ പേര്. നിങ്ങളെ ആരൊക്കെ അണ്‍ഫ്രണ്ട് ചെയ്തിട്ടുണ്ടെന്ന് ഈ ആപ്ലിക്കേഷന്‍ പറഞ്ഞു തരും. ഫെയ്‌സ്ബുക്കില്‍ ഓരോ സമയവും നിങ്ങളുടെ അക്കൗണ്ടില്‍ സജീവമായതും അണ്‍ഫ്രണ്ട് ചെയ്തതും അക്കൗണ്ട് ഡിലീറ്റ് ചെയ്തതുമായ സുഹൃത്തുക്കളെ ഈ ആപ്ലിക്കേഷന്‍ കണ്ടെത്തി തരും. ഏതായാലും എല്ലാ ഫെയ്‌സ് ബുക്ക് പ്രേമികള്‍ക്കും ഈ ആപ്പ് ഉപയോഗപ്രദമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha