ലോക മൊബൈല്‍ കോണ്‍ഗ്രസ് ഇന്ന് ബാഴ്‌സലോണയില്‍ തുടങ്ങും, 2000ത്തോളം കമ്പനികളാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്

ഈ വര്‍ഷത്തെ ലോക മൊബൈല്‍ കോണ്‍ഗ്രസ് ഇന്ന് ബാഴ്‌സലോണയില്‍ തുടങ്ങും. ഏകദേശം 2000ഓളം കമ്പനികളാണ് ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തുന്നത്. ഫെബ്രുവരി 25 വരെയാണ് കോണ്‍ഗ്രസ്. ലോകത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍, മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്പനികളടക്കം നിരവധി കമ്പനികള്‍ അവരുടെ പുതിയ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതിനായി 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയാണ് ഒരുക്കിയിരിക്കുന്നത്.ബ്ലാക്ക്‌ബെറി ബിബി 10, ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഐഒ, എച്ച്ടിസി വണ്‍ എം10, ഡിസയര്‍ ടി7, സോണി, എല്‍ജി, ലെനോവ, മോട്ടോ, സാംസംഗ് തുടങ്ങിയവയുടെ പുതിയ മോഡലുകളാണ് പ്രദര്‍ശനവേദിയിലെ ആകര്‍ഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha