ലോകവ്യാപകമായി വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വധശിക്ഷ ലോകവ്യാപകമായി നിര്‍ത്തലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നീ കൊല ചെയ്യരുത് എന്ന ദൈവകല്‍പന നിരപരാധിക്കും കുറ്റവാളിക്കും ഒരുപോലെ ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ ഒന്നുവരെ വിശുദ്ധ വര്‍ഷമാചരിക്കുകയാണ് കത്തോലിക്കാ സഭ. ഈ സന്ദര്‍ഭത്തില്‍ വധശിക്ഷയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള ധീരവും മാതൃകാപരവുമായ തീരുമാനമെടുക്കാന്‍ ലോകമെങ്ങുമുള്ള കത്തോലിക്കക്കാരായ രാഷ്ട്രീയക്കാരോട് മാര്‍പാപ്പ അഭ്യര്‍ഥിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ ആയിരക്കണക്കിനു വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha