സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സാങ്കേതിക വിദ്യ വരുന്നു

ഇന്റെര്‍നെറ്റ് ഉപഭോക്താക്കളുടെ പ്രധാന പരാതിയാണ് ഡൗണ്‍ലോഡിങ് സ്പീഡ് പോരായെന്നത്. ഇനി അതിന് പരിഹാരവുമായി എത്തി യിരിക്കുകയാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ പഠന സംഘം. ത്രി ജി, ഫോര്‍ ജി എന്നി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്ന സമയമാണിത്. എന്നാല്‍ സെക്കന്റുകളുടെ വേഗത്തില്‍ എത്ര വലിയ സൈസ് ആയാലും ഡൗണ്‍ലോഡ് ചെയ്യാനുള്ള സാങ്കേതിക വിദ്യ നമുക്ക് അത്ര പരിചിതമല്ല. എന്നാല്‍ നിമിഷ നേരം കൊണ്ട് ഏത് വലിയ ഡൗണ്‍ലോഡും സാധ്യമാക്കുവാനുള്ള വിവരവിനിമയ സാങ്കേതിക വിദ്യയുമായി രംഗത്ത് വന്നിരിക്കുകയാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ പഠന സംഘം.
റോബര്‍ട്ട് മെഹറുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ ട്രാന്‍സ്മിറ്ററും റിസീവറും 1.125 ടെറാബൈറ്റ്‌സ് വേഗതയില്‍ ഡാറ്റ വരെ കൈമാറുന്ന കണ്ടുപിടുത്തമാണ് വികസിപ്പിച്ചിരിക്കുന്നത്. യുകെയിലെ നിലവിലുള്ള ബ്രോഡ്ബാന്റ് കണക്ഷനേക്കാള്‍ അമ്പതിനായിരം ഇരട്ടിയാണ് പുതിയ സാങ്കേതിക വിദ്യയുടെ വേഗത. പതിനഞ്ചു ചാനലുകള്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിന് സൂപ്പര്‍ ചാനല്‍ സിസ്റ്റം എന്നാണ് മെഹറും കൂട്ടരും പേര് നല്‍കിയിരിക്കുന്നത്.
ചാനലുകളില്‍ നിന്നുള്ള സിഗ്‌നല്‍ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ സൂപ്പര്‍ ഹൈവിഡ്തുള്ള ഒരു റിസീവറിലേക്ക് എത്തുന്നു. ഇതുവഴി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ വരെ സെക്കന്റുകളുടെ വേഗത്തില്‍ വിവരവിനിമയം സാധ്യമാണെന്ന് സയന്റിഫിക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
ഏ
https://www.facebook.com/Malayalivartha