തായ്‌ലന്റ് രാജകുമാരിക്ക് 40,000 ഡോളര്‍ മുടക്കി ശൗചാലയം

മൂന്ന് ദിന സന്ദര്‍ശനത്തിനായി തായ്‌ലന്റ് രാജകുമാരിക്ക് കമ്പോഡിയ 40,000 ഡോളര്‍ മുടക്കി ശൗചാലയം നിര്‍മ്മിച്ചത് വിവാദമാകുന്നു. മഹാചാക്രി സിരിന്ധോണിന്റെ മൂന്ന് ദിന സന്ദര്‍ശനത്തിലെ ആദ്യദിനം ചെലവഴിക്കുന്ന രത്തനാകിരി പ്രവിശ്യയിലെ യീക് ലോം തടാക കരയിലാണ് ശൗചാലയം നിര്‍മ്മിച്ചത്. ഇതിനൊപ്പം താമസിക്കാന്‍ പൂര്‍ണ്ണമായും എയര്‍ കണ്ടീഷണര്‍ ചെയ്ത ഒരു ഔട്ട്ഹൗസും പണിതു.
വെള്ളിപൂശിയ അഴികളും വെള്ള പൂശിയ പടിക്കെട്ടുകളും വെള്ള ടൈലുകള്‍ പാകിയ മേല്‍ക്കൂരയും വരുന്ന എട്ട് മീറ്റര്‍ കെട്ടിടം പണിയുന്നത് തായ് കെട്ടിട നിര്‍മ്മാതാക്കളായ എസ് സി ജി ആയിരുന്നു. 19 ദിവസം മുമ്പ് പണി പൂര്‍ത്തിയായി. തടാകകരയില്‍ കേവലം ഒരു രാത്രിക്ക് വേണ്ടി മാത്രമാണ് ഇത്രയും വലിയ തയ്യാറെടുപ്പ്. ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഇത് പൊളിച്ചുമാറ്റുകയും ചെയ്യും. ഏകദേശം 40,000 ഡോളര്‍ ചെലവാക്കിയ ഈ ശൗചാലത്തിന്റെ പണികള്‍ക്കായി എല്ലാ മെറ്റീരിയലുകളും ബാങ്കോക്കില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.
അതേസമയം സംഗതി വഷളായിരിക്കുകയാണ്. ദരിദ്രരും കര്‍ഷകരും ഭൂരിപക്ഷമുള്ള ഇവിടം കമ്പോഡിയയിലെ ഏറ്റവും വികസനം കുറഞ്ഞ പ്രവിശ്യകളില്‍ ഒന്നാണ്. മേഖലയിലെ സാധാരണ നിലവാരമുള്ള ശൗചാലയങ്ങളേക്കാള്‍ 130 മടങ്ങ് ചെലവാണ് ഈ ശൗചാലയത്തിന് വന്നതെന്ന് കമ്പോഡിയന്‍ ഉള്‍നാടന്‍ വികസന വിഭാഗം പറയുന്നു. ആയിരമോ രണ്ടായിരമോ ഡോളര്‍ ചെലവാക്കി ഒരു നല്ല ശൗചാലയം നിര്‍മ്മിച്ച ശേഷം ബാക്കി തുക ഈ മേഖലയിലെ ജനങ്ങളുടെ വികസനത്തിന് വിനിയോഗിക്കണമായിരുന്നെന്നും ഇവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha