ഒബാമയെ കണ്ട സന്തോഷത്തില്‍ നൂറ്റിയാറുകാരിയുടെ നൃത്തം

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ച നൂറ്റിയാറുകാരി വിര്‍ജീനിയ മക്ലൗറിന്റെ ദിവസം അവിസ്മരണീയമാക്കി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും. ആഫ്രിക്കന്‍ അമേരിക്കന്‍ ജനത യുഎസിനു നല്‍കിയ സംഭാവനകള്‍ അനുസ്മരിക്കുന്ന സമയമാണിത്. ഇതിനായി എത്തിയ വിര്‍ജീനിയ മക്ലൗറിനെ പ്രസിഡന്റും പത്‌നിയും സ്വീകരിച്ചു. ഇരുവരെയും കണ്ട മക്ലൗറിന്‍ സന്തോഷത്താല്‍ നൃത്തമാടി.
മക്ലൗറിന്റെ കൈയില്‍ പിടിച്ച് ഒബാമയും മിഷേലും നൃത്തം തുടര്‍ന്നു. യുഎസിന്റെ കറുത്തവര്‍ഗക്കാരനായ ആദ്യ പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ കറുത്ത ഭാര്യയെയും കാണാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നതായി മക്ലൗറിന്‍ അറിയിച്ചു. കറുത്ത ചരിത്രം ആഘോഷിക്കാനാണ് താനിവിടെ എത്തിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1909ല്‍ സൗത്ത് കരോലീനയിലാണ് കറുത്തവര്‍ഗക്കാരിയായ മക്ലൗറിന്‍ ജനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha