ഫിജിയിലെ വിന്‍സ്റ്റണ്‍ ചുഴലിക്കാറ്റില്‍ 29 മരണം

ശനിയാഴ്ച ഫിജിയില്‍ വീശിയടിച്ച വിന്‍സ്റ്റണ്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 29 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോറോ ഗ്രാമത്തിലെ ഏതാണ്ടു മുഴുവന്‍ വീടുകളും തകര്‍ന്നു.
ദുരന്തം നേരിടാനായി രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സമീപകാലത്തുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ചുഴലിക്കാറ്റാണു വിന്‍സ്റ്റണ്‍ എന്ന് ഫിജിയിലെ യുഎന്‍ കോഓര്‍ഡിനേറ്റര്‍ ഒസ്‌നാറ്റ് ലുബ്രാനി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha