അതീവ രഹസ്യമായി ഇരിക്കേണ്ട യുദ്ധ നീക്കങ്ങൾ ചോർന്നു..യുഎസ് ഉന്നതോദ്യോഗസ്ഥരുടെ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്തു..യെമനിലെ ഹൂത്തികളുടെ താവളങ്ങള്‍ ആക്രമിക്കുന്നതിന്റെ വിശദമായ പദ്ധതികള്‍ ചോർന്നു..

അതീവ രഹസ്യമായി ഇരിക്കേണ്ട യുദ്ധ നീക്കങ്ങൾ ചോർന്നതായി റിപ്പോർട്ട് . അമേരിക്കയ്ക്കാണ് അത്തരത്തിൽ ഒരു അബദ്ധം സംഭവിച്ചത് .
യുഎസ് ഉന്നതോദ്യോഗസ്ഥരുടെ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്തു. യെമനിലെ ഹൂത്തികളുടെ താവളങ്ങള്‍ ആക്രമിക്കുന്നതിന്റെ വിശദമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുള്ള സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പിലാണ് 'ദി അറ്റ്‌ലാന്റിക്' മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫെറി ഗോള്‍ഡ്‌ബെര്‍ഗിനെ അബദ്ധത്തില്‍ ചേര്‍ത്തത്. 3500 വാക്കുള്ള ലേഖനത്തിലൂടെ ജെഫറി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൈക്കിള്‍ വാള്‍ട്ട്‌സ് എന്നൊരാളില്‍ നിന്നാണ് തനിക്ക് ചാറ്റ് ഗ്രൂപ്പിലേക്കുള്ള ക്ഷണം ലഭിച്ചതെന്ന് ജെഫറി പറയുന്നു. ഇത് വ്യാജമാണെന്നാണ് താന്‍ ആദ്യം കരുതിയത്. എന്നാല്‍ ഇത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കിള്‍ വാള്‍ട്ട്‌സ് തന്നെയാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഹൂത്തികളെ ആക്രമിക്കുന്നതിനുള്ള വിശദമായ പദ്ധതി 'ഹൂത്തി പിസി സ്‌മോള്‍ ഗ്രൂപ്പ്' എന്ന് പേരുള്ള ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നത് കണ്ടതോടെയാണ് ഇക്കാര്യം മനസിലായതെന്നും ജെഫറി പറഞ്ഞു.യുഎസ്സിന്റെ യെമന്‍ ആക്രമണ പദ്ധതിയുടെ വിശദാംശങ്ങള്‍ ജെഫറി പുറത്തുവിട്ടില്ല. എങ്കിലും യെമനില്‍ ആക്രമണം നടത്തേണ്ട ഇടങ്ങള്‍,
ഏതെല്ലാം ആയുധങ്ങളാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ വിവരങ്ങള്‍ തനിക്ക് ലഭിച്ചുവെന്ന് ജെഫെറി തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മാർച്ച് 15 ന് യുഎസ് യെമനിൽ ആക്രമണം നടത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഗ്രൂപ്പ് ചാറ്റിൽ പങ്കിട്ടിരുന്നു."മാർച്ച് 15 ന് കിഴക്കൻ സമയം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ്,യെമനിലുടനീളം ഹൂതി കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. എന്നിരുന്നാലും, ആദ്യ ബോംബുകൾ പൊട്ടിത്തെറിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ആക്രമണം വരുമെന്ന് എനിക്കറിയാമായിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രാവിലെ 11.44 ന് എനിക്ക് യുദ്ധ പദ്ധതി സന്ദേശം അയച്ചിരുന്നതിനാലാണ് എനിക്കിത് അറിയാനുള്ള കാരണം.
ആയുധ പാക്കേജുകൾ, ലക്ഷ്യങ്ങൾ, സമയം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു," മാസികയുടെ ആദ്യ റിപ്പോർട്ടിൽ പറയുന്നു.വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, മുതിർന്ന ദേശീയ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥർ എന്നിവരുടെ അക്കൗണ്ടുകളും ചാറ്റ് ഗ്രൂപ്പിൻ്റെ ഭാഗമായിരുന്നതായി ഗോൾഡ്ബർഗ് പറഞ്ഞു
ഇതിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് യെമനില്‍ ആക്രമണം നടന്നത്. ഇസ്രായേലിനാൽ ആക്രമിക്കപ്പെടുന്ന പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂത്തികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കാൻ ആരംഭിച്ചിരുന്നു. ഇതിനെതിരായാണ് യുഎസ് യെമനിൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിനോടുള്ള എതിര്‍പ്പ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഗ്രൂപ്പില്‍ പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha