നേപ്പാളില്‍ ഭൂചലനം, നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്

നേപ്പാളില്‍ ഭൂചലനം. നേപ്പാളിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല. അതേസമയം, പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ടിറങ്ങി. 2015 ഏപ്രില്‍ 25 ന് രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയ ഭൂചലനത്തിനു ശേഷം 430ലേറെ ചെറു ചലനങ്ങളാണ് ഇതുവരെ ഉണ്ടായത്. തുടര്‍ച്ചയായുണ്ടാകുന്ന ഭൂലനങ്ങളില്‍ പരിഭ്രാന്തരായി പലരും വീടുവിട്ടുപോകാന്‍ തന്നെ തീരുമാനിച്ചുകഴിഞ്ഞതായാണ് വിവരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha