കുഞ്ഞിന് മുലയൂട്ടുന്നതില്‍ അസൂയ പൂണ്ട് ഭാര്യയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചു

നാല് മാസം പ്രാമമുള്ള കുഞ്ഞിന് മുലയൂട്ടുന്നതില്‍ അസൂയ പൂണ്ട് ഭാര്യയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചു. തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ലക്ഷ്യം തെറ്റിയതിനാല്‍ യുവതി രക്ഷപെട്ടു. കുട്ടി ജനിച്ചത് മുതല്‍ ഭാര്യയുടെ മുഴുവന്‍ ശ്രദ്ധയും കുട്ടിയിലേക്ക് പോകുന്നതാണ് ഭര്‍ത്താവിനെ അലോസരപ്പെടുത്തിയത്.
ഇതില്‍ പ്രതിഷേധിച്ച് ഭാര്യയെ വധിക്കാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. കുട്ടിക്ക് മുലയൂട്ടുന്നതിനായി ഭാര്യ കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ കലിപുണ്ട ഭര്‍ത്താവ് ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്ത് വര്‍ഷമായി ഭര്‍ത്താവ് പീഡിപ്പിച്ചുവരികയാണെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. യു.എസിലെ മിനോസോട്ടയിലാണ് സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha