നാലു വയസ്സുകാരന് കൊലപാതകത്തിനും സ്വത്ത് നശിപ്പിക്കലിനും ജീവപര്യന്തം ശിക്ഷ

ഈജിപ്തിലെ കെയ്‌റോ കോടതി 2014ല്‍ തയ്യാറാക്കിയ കുറ്റവാളികളുടെ പട്ടികയില്‍ ഒരാളുടെ വയസ്സു കേട്ടാല്‍ ആരും ഞെട്ടും. നാലു വയസ്സുകാരനായ അഹമ്മദ് മന്‍സൂര്‍ കൊറാനി. എന്നാല്‍ 2014ല്‍ തയ്യാറാക്കിയ പട്ടിക പരിശോധിച്ചാല്‍ കൊറാനി ഈ കുറ്റകൃത്യങ്ങള്‍ എല്ലാം ചെയ്തത് ഒരു വയസ്സുളളപ്പോള്‍.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായതിനെ തുടര്‍ന്ന് കെയ്‌റോയിലെ മിലിട്ടറി കോടതിയിലെ രേഖകളില്‍ വന്ന തെറ്റാണ് ഇത്തരമൊരു വിധിയ്ക്ക് പിന്നിലെന്ന് കെയ്‌റോ സൈനിക മേധാവി അറിയിച്ചു.
ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ കൊലപാതകം, സ്വത്ത് നശിപ്പിക്കല്‍, സമാധാനാന്തരീക്ഷം നശിപ്പിക്കല്‍ എന്നിവ. ഇതിന് കോടതി കൊറാനിക്ക് വിധിച്ച ശിക്ഷ ജീവപര്യന്തവും. ഈ വാര്‍ത്ത കേട്ട കുറെ പേര്‍ ഇത് വ്യാജം ആണെന്നു പറഞ്ഞിരുന്നു. എന്നാല്‍ സി.എന്‍.എന്‍ പോലുള്ള ദേശീയ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തതോടെ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു.
അസ്വഭാവികതയെക്കാള്‍ കേട്ടാലാരെയും കണ്ണീരിലാഴ്ത്തുന്നതാണ് ഈ നാലുവയസ്സുകാരന്റെ കഥ.
കെയ്‌റോ സൈനിക കോടതിയില്‍ തയ്യാറാക്കിയ കുറ്റവാളികളുടെ പട്ടികയില്‍ വന്ന ഗുരുതരമായ ഒരു തെറ്റാണ് ഈ വിധിയിലെ വില്ലന്‍.
കേള്‍ക്കുമ്പോള്‍ നോവലിനെ വെല്ലുന്ന തരത്തിലുളള കഥ ഇങ്ങനെ... നാല് വയസ്സുകാരന്‍ അഹമ്മദ് മന്‍സൂര്‍ കൊറാനിയെത്തേടി ഒരു ദിവസം പോലീസ് വീട്ടിലെത്തി. ചെയ്ത കുറ്റങ്ങള്‍ വിശദീകരിച്ച് കൊറാനിയെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോള്‍ അവരന്വേഷിക്കുന്ന പ്രതി നാലു വയസ്സുളള കുട്ടിയാണെന്ന് അച്ഛന്‍ അറിയിച്ചു.
എന്നാല്‍ തങ്ങളെ കളിയാക്കരുതെന്ന് പറഞ്ഞ് കൊറാനിയുടെ അച്ഛനെ പോലീസുകാര്‍ സ്‌റ്റേഷനില്‍ കൊണ്ടുപോകുകായിരുന്നു. തുടര്‍ന്ന് നാല് മാസത്തോളം അയാളെ കസ്റ്റഡിയില്‍ വെച്ചു. പിന്നീട് നിരപരാധിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വെറുതെ വിട്ടു.
അവര്‍ അന്വേഷിച്ച പ്രതി എന്റെ നാല് വയസ്സുളള മകനായിരുന്നെന്ന് കേട്ട് ഞാന്‍ ഞെട്ടി...പോലീസുകാര്‍ എന്നെ ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ മകനെ കെട്ടിപിടിച്ചിരുന്നു. എനിക്ക് പേടിയായിരുന്നു അവരെന്റെ മകനെ കൊണ്ടു പോകുമോയെന്ന്..ഞാന്‍ തീര്‍ത്തുമൊരു സാധാരണക്കാരനാണ്. എനിക്കിപ്പോള്‍ എന്ത് ചെയ്യണമെന്നറിയില്ല. കൊറാനിയുടെ അച്ഛന് പറഞ്ഞു.
കൊറാനിയുടെ അച്ഛന്‍ ഏര്‍പ്പാടാക്കിയ വക്കീല്‍ മൊഹമ്മദ് അബു കാഫ് കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും ജഡ്ജിമാര്‍ അത് പരിശോധിക്കാന്‍ തയ്യാറായില്ല. കുറ്റം ചെയ്യുമ്പോള്‍ കൊറാനിയ്ക്ക് പ്രായം ഒരു വയസ്സ്. കോടതി വിധി എന്താകുമെന്ന് ഇപ്പോഴും അറിയില്ല ഒരു വയസ്സുളള കുട്ടിയ്ക്ക് ഇത്രയേറെ കുറ്റം ചെയ്യാന്‍ കഴിയില്ലെന്ന കാര്യം വ്യക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha