റാമോണ്‍ കാസ്‌ട്രോ അന്തരിച്ചു

ക്യൂബയിലെ വിപ്ലവനായകരായ ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരന്‍ റാമോണ്‍ കാസ്‌ട്രോ (91) അന്തരിച്ചു. ഫിഡലും റൗളും ഉന്നത വിദ്യാഭ്യാസത്തിനായി ഹവാനയിലേക്കു പോയപ്പോള്‍ കിഴക്കന്‍ ക്യൂബയിലെ ബിരാനില്‍ കുടുംബവക കൃഷിയിടത്തില്‍ ഒതുങ്ങി റാമോണ്‍. ഫിഡല്‍ കാസ്‌ട്രോ അധികാരം പിടിച്ചശേഷം കുറേക്കാലം ക്യൂബയുടെ കൃഷിമന്ത്രാലയത്തിന്റെ ഉപദേഷ്ടാവായി റാമോണ്‍ പ്രവര്‍ത്തിച്ചു.
കുറേക്കാലം പാര്‍ലമെന്റംഗവുമായിരുന്നു. കരിമ്പുകൃഷിയും പഞ്ചസാര ഉത്പാദനവുമായി ബന്ധപ്പെട്ട കുറേ പൊതുമേഖലാ കമ്പനികളുടെ തുടക്കവും ഭരണവും റാമോണ്‍ ആണു നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha