വധശിക്ഷ ഒഴിവാക്കി കിട്ടാന്‍ ജയില്‍ അന്തേവാസിയായ സ്ത്രീ് കാശു കൊടുത്തു ഗര്ഭവതിയായി

ഉത്തര വിയറ്റ്‌നാമിലെ ഒരു ജയിലിലെ നാലു ഗാര്‍ഡുകളെ അടുത്തിടെ സസ്‌പെന്‍ഡു ചെയ്യുകയുണ്ടായി. അവരുടെ മേല്‍ ചുമത്തിയ ആരോപണം കൗതുകമുള്ളതായിരുന്നു. മയക്കുമരുന്നു കള്ളക്കടത്തിനു പിടിക്കപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലായിരുന്ന ഒരു സ്ത്രീ ഗര്‍ഭിണി ആയത്, ഈ ഗാര്‍ഡുകളുടെ നോട്ടപ്പിശകു മൂലമാണെന്നായിരുന്നു കുറ്റം.
2012-ലാണ് 42-കാരിയായ നുയേന്‍ തിഹ്യൂവിനെ ലഹരി മരുന്നു കടത്തിയതിന് അറസ്റ്റു ചെയ്തത്. അവര്‍ക്ക് 2014-ല്‍ വിയറ്റ്‌നാം നിയമപ്രകാരമുള്ള വധശിക്ഷവിധിച്ചു. വിധിയ്‌ക്കെതിരെ അപ്പീല്‍ പോയെങ്കിലും അനുവദിക്കപ്പെട്ടില്ല.
വിയറ്റ്‌നാം നിയമപ്രകാരം വധശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടുന്നതിനായി ഹ്യൂ 2300 ഡോളര്‍ ഒരു പുരുഷ അന്തേവാസിക്കു നല്‍കി അയാളില്‍ നിന്നും പുരുഷബീജം സ്വീകരിച്ച് ഗര്‍ഭവതിയായെന്നാണ് കേസ്.
27-കാരനായ അന്തേവാസി തന്റെ ബീജം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി സിറിഞ്ചിനോടൊപ്പം രണ്ടു തവണ ഹ്യൂയും അയാളുമായി പറഞ്ഞൊത്ത ഒരു സ്ഥലത്ത് കൊണ്ടു വച്ചുവെന്നും അതുപയോഗിച്ച് ഹ്യൂ ഗര്‍ഭിണിയാകുകയുമായിരുന്നു എന്നാണ് പറയുന്നത്. ഇനി രണ്ടു മാസത്തിനുള്ളില്‍ ഹ്യൂ പ്രസവിക്കും. മൂന്നു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാന്‍ വിയറ്റ് നാം നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതിനു വേണ്ടിയാണ് അതിസാഹസികമായി ഗാര്‍ഡുകളുടെ കണ്ണുവെട്ടിച്ച് ബീജം ശേഖരിച്ചതും ഗര്‍ഭിണിയായതുമെല്ലാം.
മറ്റൊരു സമാന സംഭവത്തില്‍ 2007-ലും വിയറ്റ്‌നാമിന്റെ ഉത്തര പ്രവിശ്യയായ ഹോയ ബിന്‍ലെ-യിലെ ഒരു ജയിലിലെ രണ്ടു ഗാര്‍ഡുമാര്‍ക്ക് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. ഒരു വനിതാ അന്തേവാസിക്ക് ഒരു പുരുഷ അന്തേവാസിയില്‍ നിന്നും ഗര്‍ഭിണിയാകാന്‍ അവസരം ഒരുക്കികൊടുത്തു എന്നത് അധികാര ദുര്‍വ്വിനിയോഗമായി കണക്കാക്കിയാണ് അന്ന് അവരെ ശിക്ഷിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha