ലികോ പുല്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു

അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി കലികോ പുല്‍ വിശ്വാസം നേടി. നിലവിലെ 58 അംഗ സഭയില്‍ 40 അംഗങ്ങളുടെ പിന്തുണ നേടിയാണു കലികോ പുല്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്. രാഷ്ട്രപതിഭരണം പിന്‍വലിച്ചതിനു പിന്നാലെ വെള്ളിയാഴ്ചയാണ് കലികോ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മാര്‍ച്ച് 5ന് മന്ത്രിസഭാ വികസനം നടക്കുമെന്നാണ് സൂചന. 11 ബിജെപി അംഗങ്ങളുടേയും2 സ്വതന്ത്രരുടേയും അടക്കം 31 പേരുടെ പിന്തുണ ഉറപ്പിച്ചിരുന്ന കലികോയ്ക്ക് മുന്‍ മുഖ്യമന്ത്രി നബാം ടുക്കിയുടെ പക്ഷത്തുനിന്ന് എട്ടംഗങ്ങളുടെ കൂടി പിന്തുണ ലഭിച്ചു. 17 കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha