18 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിയ 18 ഇന്ത്യന്‍ തൊഴിലാളികളെ പാക്കിസ്ഥാന്‍ സമുദ്ര സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു. ഇവരുടെ മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു. ഗൂജറാത്ത് തീരത്ത് ജക്കാവു തുറമുഖത്തിനടുത്തുവച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മത്സ്യത്തൊഴിലാളി ഫോറം അറിയിച്ചു. പിടിച്ചെടുത്ത മൂന്നു ബോട്ടുകളില്‍ രണെ്്ടണ്ണം പോര്‍ബന്ധറിലും ഒരെണ്ണം ഓക്കയിലും രജിസ്റ്റര്‍ ചെയ്തവയാണ്. പിടിയിലായ മത്സ്യത്തൊഴിലാളികളെ വെള്ളിയാഴ്ച കറാച്ചിയിലെത്തിക്കും. കഴിഞ്ഞയാഴ്ച അറബിക്കടലില്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന 88 ഇന്ത്യന്‍ തൊഴിലാളികളെ പാക് സമുദ്ര സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ 16 ബോട്ടുകളും പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha