പ്രേതങ്ങള്‍ ശല്യമുള്ള ബൈബിള്‍ ഇ-ബേ യില്‍ ലേലത്തിന്

1800 വര്‍ഷം പഴക്കം അവകാശപ്പെടുന്ന പുരാതന ബൈബിള്‍ വീട്ടില്‍ പ്രേതങ്ങള്‍ ശല്യപെടുത്തുന്നു എന്ന് ആരോപിച്ച് ഇ-ബേ യില്‍ ലേലത്തിന്. ഉടമയുടെ പേര് ഫ്രെഡ് എന്ന് മാത്രം വെച്ചാണ് ലേല സൈറ്റില്‍ ബൈബിള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. വീട്ടില്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുന്നു എന്ന് പേടിച്ച് ഒരു പള്ളിയിലെ ഒഴിമുറിയില്‍ സൂക്ഷിച്ചിട്ടുള്ള തുകല്‍ പുറംചട്ടയുള്ള ബൈബിളാണിതെന്ന് വാര്‍ത്ത പുറത്തുവിട്ട പ്രമുഖ ഇംഗഌഷ് മാധ്യമം പറയുന്നു. ബൈബിള്‍ ലേലപട്ടികയില്‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെ വീട്ടില്‍ ബൈബിള്‍ കൊണ്ടുപോയാല്‍ ഉണ്ടാകുന്ന പ്രേതാനുഭവങ്ങള്‍ക്ക് താന്‍ ഒരു തരത്തിലും ഉത്തരവാദിയായിരിക്കില്ല എന്ന് കുറിക്കാനും കംബ്രിയയിലെ ഹരിംഗ്ടണ്‍കാരനായ ഫ്രഡ് പറഞ്ഞു. ഒരു സ്ത്രീ സുഹൃത്തിന് കുടുംബ പാരമ്പര്യമായി കിട്ടിയ ബൈബിള്‍ തനിക്ക് കിട്ടുകയായിരുന്നെന്നും പറഞ്ഞിട്ടുണ്ട്. ബൈബിള്‍ ഇരിക്കുന്നത് മൂലമാണ് വീട്ടില്‍ പലതരം ദൗര്‍ഭാഗ്യം വരുന്നതെന്ന് വിശ്വസിച്ച അവര്‍ പ്രേതാനുഭവങ്ങള്‍ മൂലം വലഞ്ഞപ്പോള്‍ 2011 ല്‍ ഫ്രെഡിന് കൈമാറുകയായിരുന്നത്രേ.
അപ്രതീക്ഷിതമായി വീടിന്റെയും കപ്‌ബോര്‍ഡിന്റെയും വാതിലുകള്‍ ചവുട്ടി തുറക്കുക, ഇവ അടച്ചിട്ടാലും തുറന്നു തന്നെ നിരന്തരം കിടക്കുക, മുകളിലത്തെ നിലയില്‍ ആള്‍ക്കാര്‍ നടക്കുന്നതിന്റെ കാലടി ശബ്ദം കേള്‍ക്കുക തുടങ്ങി അനേകം പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. കാമുകിയെ നട്ടപ്പാതിരായ്ക്ക് ഏതോ അദൃശ്യ ശക്തി സ്‌റ്റെയറില്‍ നിന്നും മുടിക്ക് പിടിച്ച് വലിച്ചു താഴെയിട്ട് ഗുരുതരമായി പരിക്കേല്‍പ്പി്ച്ചതോടെയാണ് ഇതിനൊരു അവസാനം വേണമെന്ന് തീരുമാനിച്ചത്. ആത്മാക്കളുടെ ആക്രമണം അവസാനിച്ചത് ഈ സംഭവത്തിന് ശേഷം ദുരാത്മാക്കളെ ഓടിക്കാന്‍ താന്‍ വീടെല്ലാം വൃത്തിയാക്കി വിശുദ്ധജലം തളിച്ച് പ്രാര്‍ത്ഥിച്ചെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് വിശ്വസിക്കുന്ന ബൈബിള്‍ എടുത്തു മാറ്റുകയും ചെയ്തതോടെയാണ് ഇയാള്‍ പറഞ്ഞു. ഇംഗഌ് വിട്ട് പിന്നീട് അമേരിക്കയിലേക്ക് പോയ ഇയാള്‍ കംബ്രിയയിലെ തന്റെ വീട്ടില്‍ നിന്നും മൂന്നര വര്‍ഷമായി ലെതര്‍ ബൈബിള്‍ മാറ്റി വെച്ചിരിക്കുകയാണെന്നും പറഞ്ഞിട്ടുണ്ട്.
ബൈബിള്‍ തിരിച്ചു വേണമോ എന്ന് കാമുകിയോട് ചോദിച്ചപ്പോള്‍ അതുകൊണ്ട് തനിക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി. പിന്നീട് യു കെ യിലേക്ക് തിരിച്ചെത്തിയ ഫ്രെഡ് അത് വീട്ടില്‍ നിന്നും ഒരു പള്ളിയിലെ ഒഴിഞ്ഞ മുറിയിലേക്ക് മാറ്റി. ലേല സൈറ്റില്‍ 50,000 പൗണ്ട് ആയിരുന്നു വിലയിട്ടിരുന്നത്. പ്രേതങ്ങളുമായി ബന്ധമുള്ളതിനാലാണ് ഇത്രയും വിലയെന്നും പറയുന്നു. ഇതെല്ലാം ബൈബിള്‍ വന്‍ തുകയ്ക്ക് വില്‍ക്കാനുള്ള തട്ടിപ്പ് കഥകളാണ് എന്നും ആരോപണങ്ങളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha