വംശ വര്‍ദ്ധനവ്: സിംബാബ്‌വെയില്‍ 200 സിംഹങ്ങളെ കൊല്ലും

സിംബാബ്‌വെയിലെ ബൂബി വന്യജീവി സങ്കേതത്തിലെ വനപാലകര്‍ ഒന്നും രണ്ടുമല്ല, 200 സിംഹങ്ങളെ കൊല്ലാനൊരുങ്ങുകയാണ്. സിംബാബ്‌വെയിലെ ഏറ്റവും വലിയ വന്യജീവിസങ്കേതമായ ബൂബിയില്‍ വേട്ടയാടല്‍ നിരോധിച്ചതിനെത്തുടര്‍ന്നാണ് സിംഹങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടായത്.
സിംഹവേട്ടയ്ക്ക് ഏറെ കുപ്രശസ്തമായിരുന്ന ഇവിടെ പലപ്പോഴും വന്‍ലേലത്തുക നല്‍കിയാണ് നായാട്ടുകാര് സിംഹങ്ങളെ വെടിവെച്ചു കൊന്നിരുന്നത്. ആഫ്രിക്കയിലെ ഏറ്റവും തലയെടുപ്പുള്ള സിംഹരാജനായി അറിയപ്പെട്ടിരുന്ന സെസില്‍ എന്നു വിളിപ്പേരുള്ള സിംഹത്തെ ഒരു അമേരിക്കക്കാരന്‍ വേട്ടയാടി കൊന്നത് ഏറെ വിവാദമായ പശ്ചാത്തലത്തില്‍ ഇവിടെ വേട്ടയാടല്‍ നിരോധിച്ചിരുന്നു. ഇതോടെ സിംഹങ്ങളുടെ എണ്ണം കൂടിവന്നു.
സങ്കേതത്തില്‍ ഇപ്പോള്‍ അഞ്ഞൂറിലധികം സിംഹങ്ങളാണുളളത്. വേനല്‍ക്കാലമായതോടെ ഇവിടത്തെ ചെടികളെല്ലാം കരിഞ്ഞു തുടങ്ങിയതോടെ ഇരകളെ സിംഹങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ വേട്ടയാടാം എന്ന നിലയായി. ഇതോടെ മറ്റു ജീവികളുടെ എണ്ണത്തില്‍ കുറവു വന്നു തുടങ്ങി. കലമാനുകളുടെയും ജിറാഫുകളുടെയും എണ്ണത്തില്‍ വലിയ കുറവു വന്നു. ഇങ്ങനെ പോയാല്‍ സിംഹങ്ങള്‍ക്ക് ഇരകളെ കിട്ടാതാവുന്ന കാലം ഉടന്‍ വരുമെന്നും ഇത് വലിയ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും വനപാലകര്‍ കരുതുന്നു. മൂന്നിലൊന്ന് സിംഹങ്ങളെ വകവരുത്തിയാല്‍ മാത്രമെ മറ്റ് മൃഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയൂ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ആഫ്രിക്കയിലെത്തന്നെ മറ്റേതെങ്കിലും ഇടത്തേക്ക് സിംഹങ്ങളെ മാറ്റാന്‍ സാധിക്കുമോ എന്നും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ഏകദേശം 200 സിംഹങ്ങളയെങ്കിലും ഇവിടെ നിന്ന് മാറ്റിയില്ലെങ്കില്‍ മറ്റു ജീവികളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും ബൂബി ജനറല്‍ മാനേജര്‍ ബ്ലോണ്ടീ ലീതം പറഞ്ഞു.
എന്നാല്‍ ഇത്രയും സിംഹങ്ങളെ മറ്റൊരിടത്തേക്ക് മാറ്റാനുളള ചെലവ് വഹിക്കാനുളള തുക തങ്ങളുടെ പക്കല്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കക്കാരനായ വാള്‍ട്ടര്‍ പാമെര്‍ ഹാങ്കേ ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷകമായിരുന്ന സെസില്‍ എന്ന സിംഹത്തെ വേട്ടയാടി കൊന്നത് വിവാദമുയര്‍ത്തിയതിനെ തുടര്‍ന്ന് വന്യജീവിസങ്കേതങ്ങളിലെ വേട്ടയാടല്‍ നിരോധിച്ചതാണ് ഇത്തരമൊരവസ്ഥയിലേക്ക് നയിച്ചത്. ഈ അവസ്ഥയ്ക്ക് സെസില് ഇഫക്ട് എന്നാണ് പേരിട്ടിരിക്കുന്നത്.
സിംഹത്തെ വേട്ടയാടുന്നവര്‍ക്ക് സമ്മാനം ഏര്‍പ്പെടുത്തിയുളള പരസ്യം നല്‍കിയിരുന്നുവെങ്കിലും വിവാദമായിതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha