സൊമാലിയയില്‍ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് മരണം

സൊമാലിയയില്‍ തലസ്ഥാന നഗരമായ മൊഗദീഷുവിലെ ഒരു ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സോമാലി യൂത്ത് ലീഗ് ഹോട്ടലിനു സമീപമാണ് കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഷബാബ് ഭീകരസംഘടന ഏറ്റെടുത്തു. ഹോട്ടലിന്റെ നിയന്ത്രണം പിടിച്ചെടുത്തതായും അല്‍ ഷബാബ് പറയുന്നു.
പ്രദേശിക സമയം വെള്ളിയാഴ്ച വൈകിട്ടായിരുന്നു സ്‌ഫോടനം. ആദ്യ സ്‌ഫോടനത്തിനു 40 മിനിറ്റിനു ശേഷം വീണ്ടും സ്‌ഫോടനം നടന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഹോട്ടലിലെ ഏറ്റവും തിരക്കേറിയ പാര്‍ക്കിംഗ് മേഖലയായ പീസ് ഗാര്‍ഡന്‍ ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനം. ആക്രമണം നടത്തിയ നാലു ഭീകരരെയും വെടിവച്ചുകൊന്നതായി പോലീസ് അറിയിച്ചു. ഹോട്ടലില്‍ ഭീകരര്‍ ആരും തന്നെ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി.
പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ അതിഥികളായി എത്തുന്നവരില്‍ ഏറെയും ഉന്നത സര്‍ക്കാര്‍ ജീവനക്കാരാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേര്‍ക്കുണ്ടായ മോര്‍ട്ടാര്‍ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹോട്ടലും ആക്രമിക്കപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha