ഇറാക്കിലെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി

ഇറാക്കിലെ ദിയാല പ്രവിശ്യയില്‍ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 43 പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നും ഇവരില്‍ പലരുടെയും നിലഗുരുതരമാണന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച ദിയാല പ്രവിശ്യയിലെ ബ്രിഷ്തായില്‍ ശവസംസ്‌കാര ചടങ്ങ് നടക്കുന്നയിടത്തേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറഞ്ഞ ചാക്ക് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം നടത്തിയത് ഐഎസ് ആണെന്നു സംശയിക്കുന്നു.
ഞായറാഴ്ച ഷിയാ ഭൂരിപക്ഷ പ്രദേശത്തെ ചന്തയിലുണ്ടായ സ്‌ഫോടനങ്ങളില്‍ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha