സൂപ്പര്‍ ചൊവ്വ യിലെ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും ജയം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നിര്‍ണായക ദിനമായ 'സൂപ്പര്‍ ചൊവ്വ'യിലെ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും ജയം. 12 ഇടങ്ങളിലെ ഫലം വന്നതില്‍ ട്രംപ് നാലിടും ഹില്ലരി ആറിടത്തുമാണ് വിജയിച്ചത്. സൂപ്പര്‍ ചൊവ്വയിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഡമോക്രാറ്റിക്ക്, റിപബ്ലിക്കന്‍ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയും. നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മുന്നൊരുക്കമായാണ് സൂപ്പര്‍ ചൊവ്വ വിലയിരുത്തപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha