ഇന്തോനീഷ്യയില്‍ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്

ഇന്തൊനീഷ്യയില്‍ റിക്ടര്‍ സ്‌കെയ്‌ലില്‍ 8.2 തീവ്രതയില്‍ വന്‍ഭൂചലനം. തെക്കു പടിഞ്ഞാറന്‍ മേഖലയായ പതങ്ങില്‍ നിന്നും 808 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തെത്തുടര്‍ന്ന് വടക്ക്, തെക്ക് സുമാത്രയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
2004 ല്‍ ഇന്തൊനീഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്ടര്‍ സ്‌കെയ്‌ലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിത്തിരകള്‍ 14 രാജ്യങ്ങളില്‍ നാശം വിതച്ചിരുന്നു. ഇന്തൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവനാണു സുനാമി കവര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha