അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ഭീകരാക്രണം: 3 മരണം

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേര്‍ക്കുണ്്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നന്‍ഗര്‍ഹര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദ് നഗരത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേര്‍ക്കാണ് അഞ്ചംഗ ഭീകരസംഘം ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ രണ്്ടു പേര്‍ സിവിലിയന്‍മാരും ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനുമാണ്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 19 പേര്‍ക്കു പരിക്കേറ്റു. എന്നാല്‍ പരുക്കേറ്റവരില്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ ആരുമില്ലെന്നു വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചെത്തിയ ചാവേര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനുപുറത്ത് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടു പിന്നാലെ നാലു ഭീകരര്‍ വെടിവയ്പ് ആരംഭിച്ചു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സും അഫ്ഗാന്‍ സുരക്ഷാ സേനയും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ടോളോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.സ്‌ഫോടനത്തിലും വെടിവയ്പിലും സമീപത്തെ കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും നശിച്ചു. എട്ടു കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏതാനും മാസം മുന്‍പും അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഭീകരാക്രമണം നടന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha