ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം

ഇറാനുമായുള്ള ആക്രമണത്തിന് ശേഷം അമേരിക്കയില്‍ ട്രംപിന് പിന്തുണ കൂടി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിന് സെനറ്റിന്റെ അംഗീകാരം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു എസ് സെനറ്റില്‍, 18 മണിക്കൂര്‍ നീണ്ട മാരത്തണ്‍ വോട്ടെടുപ്പിന് ശേഷമാണ് ബില്‍ പാസായത്. 51 വോട്ടിനാണ് ബില്‍ സെനറ്റില്‍ പാസായത്. 3 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂറ് മാറി വോട്ട് ചെയ്തതോടെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വോട്ടാണ് ടൈ ബ്രേക്കറായത്. അടുത്ത ഘട്ടത്തില്‍ ബില്‍ ജനപ്രതിനിധി സഭയിലേക്കു പോകും. അവിടെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ശക്തമായ വെല്ലുവിളി നേരിടാന്‍ സാധ്യതയുണ്ട്.
സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. ഏകദേശം 1000 പേജുള്ള നിയമനിര്‍മാണത്തില്‍ സെനറ്റര്‍മാര്‍ നിരവധി ഭേദഗതികള്‍ ആവശ്യപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് നീണ്ടത്. സൈനിക ചെലവ് വര്‍ദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിര്‍ത്തി സുരക്ഷയ്ക്കും ധനസഹായം നല്‍കുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റില്‍ ഡോണള്‍ഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിന് അംഗീകാരം. 18 മണിക്കൂര്‍ നീണ്ട മാരത്തണ്‍ വോട്ടെടുപ്പിന് ശേഷമാണ് ബില്‍ സെനറ്റ് കടന്നത്. 51-50 വോട്ടിനാണ് ബില്‍ സെനറ്റില്‍ പാസായത്. അടുത്ത ഘട്ടത്തില്‍ ബില്‍ പ്രതിനിധി സഭയിലേക്കു പോകും. സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. ഏകദേശം 1,000 പേജുള്ള നിയമനിര്‍മാണത്തില്‍ സെനറ്റര്‍മാര്‍ നിരവധി ഭേദഗതികള്‍ ആവശ്യപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് നീണ്ടത്.
സൈനിക ചെലവ് വര്‍ദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിര്‍ത്തി സുരക്ഷയ്ക്കും ധനസഹായം നല്‍കുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. യുഎസ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി വെള്ളിയാഴ്ചയോടെ നിയമനിര്‍മാണത്തിന് അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന് സെനറ്റിലെ വിജയം സുപ്രധാന ചുവടുവയ്പ്പായി മാറിയിരിക്കുകയാണ്. ആകെ 100 അംഗങ്ങളുള്ള സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 45 അംഗങ്ങളും ഉണ്ട്.
അതേസമയം പ്രതിനിധി സഭയില്‍ അവതരിപ്പിക്കുന്ന ബില്ലിനെ ഒട്ടേറെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍ക്കാനുള്ള സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ വരുമാനമുള്ള ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ സബ്‌സിഡിയുള്ള ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുന്ന ബില്ലിലെ വ്യവസ്ഥകളെച്ചൊല്ലി സെനറ്റര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. 2034 ആകുമ്പോഴേക്കും ഏകദേശം 12 ദശലക്ഷം ആളുകള്‍ക്ക് ആരോഗ്യ പരിരക്ഷ നഷ്ടപ്പെടുമെന്നാണ് കണക്കുക്കൂട്ടുന്നത്.
ഡെമോക്രാറ്റ് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള സെനറ്റിനുള്ളില്‍ ട്രംപ് വിജയം കൈവരിക്കുകയായിരുന്നു. മേയ് മാസത്തില്‍ ഡോജ് മേധാവി സ്ഥാനം രാജിവച്ച ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ബില്ലിനെക്കുറിച്ചുള്ള തന്റെ വിമര്‍ശനം ആവര്‍ത്തിച്ചിരുന്നു. ഇതോടെ ട്രംപും മസ്‌കും തമ്മിലുള്ള പടലപ്പിണക്കം വീണ്ടും കലുഷിതമായിരിക്കുകയാണ്.
അതേസമയം ഇറാനില്‍ ബോംബിടാനുള്ള ദൗത്യത്തിനു പുറപ്പെട്ട യുഎസ് വ്യോമസേനയുടെ ബി-2 ബോംബറുകളെല്ലാം തിരിച്ചെത്താത്തതില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ മാസം 21ന് യുഎസിലെ മിസോറിയില്‍നിന്നു പുറപ്പെട്ട ബോംബറുകളില്‍ ആദ്യ ഗ്രൂപ്പ് പസിഫിസ് സമുദ്രത്തിനു മുകളിലൂടെ പടിഞ്ഞാറോട്ടാണ് പോയത്. 7 ബോംബറുകളടങ്ങിയ രണ്ടാം സംഘമാണ് ഇറാനില്‍ ബോംബിട്ടത്. ഈ ബോംബറുകള്‍ വിജയകരമായി തിരിച്ചെത്തിയെങ്കിലും ആദ്യ സംഘത്തിലേതാണു മിസോറിയില്‍ തിരിച്ചെത്താത്തതെന്നു റിപ്പോര്‍ട്ട് പറയുന്നു.
യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം നടന്നതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ആക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണ്‍ മുഴങ്ങി. മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇസ്രയേല്‍ സജ്ജമാക്കി. ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
ഇലോണ്‍ മസ്‌കിനെ നാടുകടത്തുമോയെന്ന ചോദ്യങ്ങളെ തള്ളിക്കളയാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനെ കുറിച്ച് ഒരു പരിശോധന നടത്തേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ്, അമേരിക്കന്‍ പൗരനാണെങ്കിലും ഇലോണ്‍ മസ്‌ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതെന്നും പറഞ്ഞു. ഫ്‌ലോറിഡയിലേക്കുള്ള യാത്രയ്ക്കു മുന്‍പായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നികുതിയുമായി ബന്ധപ്പെട്ട ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ മസ്‌കുമായി തര്‍ക്കം തുടരുന്നതിനിടെയാണ് ഡീപോര്‍ട്ട് നടപടികളില്‍ ട്രംപിന്റെ മറുപടി വന്നിരിക്കുന്നത്.
മസ്‌കിനെ നാടുകടത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന് ട്രംപിന്റെ പ്രതികരണം ഇങ്ങനെ: ''എനിക്കറിയില്ല. നമുക്ക് ഒന്നു നോക്കേണ്ടി വരും. ഇലോണിനെ 'ഡോജി'ന് നല്‍കേണ്ടി വന്നേക്കാം. ഡോജ് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അതിന്റെ തലപ്പത്ത് ഇരുന്ന ആളിനെ തന്നെ തിന്നുന്ന ഒരു ഭീകരജീവിയാണ് ഡോജ്. 'ഇവി മാന്‍ഡേറ്റ്' ബില്ലില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ഇലോണ്‍ കരുതിയിരുന്നത്. ആര്‍ക്ക് വേണം ഇലക്ട്രിക്ക് കാറുകള്‍. എനിക്ക് ഇല്ക്ട്രിക്ക് കാര്‍ ആവശ്യമില്ല. എനിക്ക് ഗാസൊലീന്‍ കാറുകളാണ് ഇഷ്ടം. ചിലപ്പോള്‍ ഹൈബ്രിഡ് കാറുകള്‍ ഉപയോഗിച്ചേക്കാം. അല്ലെങ്കില്‍ ഹൈഡ്രജന്‍ കാറുകള്‍ ആയിരിക്കാം.'' - ട്രംപ് പറഞ്ഞു. ട്രംപിന്റെ ബില്ല് തീര്‍ത്തും ഭ്രാന്താണെന്നും രാഷ്ട്രീയ ആത്മഹത്യയാണെന്നുമായിരുന്നു നേരത്തെ ഇലോണ്‍ മസ്‌ക് വിശേഷിപ്പിച്ചത്.
ഇലോണ്‍ മസ്‌ക് ദക്ഷിണാഫ്രിക്കന്‍ വംശജനാണെന്ന് സൂചിപ്പിച്ച ട്രംപ്, ഇലോണ്‍ കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ''ഇലോണ്‍ മസ്‌ക് എന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു. എന്നാല്‍ അതിനും എത്രയോ മുന്‍പ് തന്നെ, ഞാന്‍ വൈദ്യുതി കാറുകള്‍ നിര്‍ബന്ധമാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ആളാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ബില്ലിനെ എതിര്‍ക്കുന്നത് പരിഹാസ്യമാണ്. എന്റെ പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു ഈ ബില്ലിനെ കുറിച്ചുള്ള വാഗ്ദാനം.'' - ട്രംപ് പറഞ്ഞു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ നികുതി ബില്ലില്‍ സെനറ്റില്‍ വോട്ടെടുപ്പും നടക്കാനിരിക്കേ ഭീഷണിയുമായി ഇലോണ്‍ മസ്‌ക്. 'ഒരു വലിയ മനോഹര ബില്‍' എന്ന ഓമനപ്പേരില്‍ ട്രംപ് വിശേഷിപ്പിക്കുന്ന ചെലവു ചുരുക്കല്‍ നിയമം പാസായാല്‍ 'അമേരിക്കന്‍ പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് മസ്‌കിന്റെ പുതിയ ഭീഷണി. 'കട അടിമത്ത ബില്‍' ആണ് ട്രംപ് കൊണ്ടുവന്നിട്ടുള്ളതെന്നും ബില്ലിനെ പിന്തുണയ്ക്കുന്ന സെനറ്റര്‍മാരുടെ ജനപ്രതിനിധി സ്ഥാനം തെറിക്കുമെന്നും മസ്‌ക് പറഞ്ഞു.
''സര്‍ക്കാരിന്റെ ചെലവു കുറയ്ക്കുന്നതിനെക്കുറിച്ച് പ്രചാരണം നടത്തുകയും പെട്ടെന്ന് രാജ്യത്തിന്റെ കടം ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിക്കുന്ന ബില്ലിന് വോട്ടുചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ ലജ്ജിച്ച് തലതാഴ്ത്തണം. ഈ ഭ്രാന്തന്‍ ബില്‍ പാസാകുകയാണെങ്കില്‍ അമേരിക്കന്‍ പാര്‍ട്ടി അടുത്ത ദിവസം തന്നെ രൂപീകരിക്കും. നമ്മുടെ രാജ്യത്ത് ഡെമോക്രാറ്റിക്‌റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്കു ബദലായി, ജനങ്ങളുെട ശബ്ദമാകുന്ന ഒരു പാര്‍ട്ടി ഉണ്ടാകേണ്ടിയിരിക്കുന്നു''. -മസ്‌ക് എക്‌സില്‍ പറഞ്ഞു.
രാജ്യത്തിന്റെ കടം 5 ലക്ഷം കോടിയില്‍ എത്തിക്കുന്ന ഈ ബില്‍ പാസാക്കാനാണെങ്കില്‍ അതിനര്‍ഥം നമ്മള്‍ ജീവിക്കുന്നത് പോര്‍ക്കി പന്നികളുടെ പാര്‍ട്ടിയുടെ ഏകകക്ഷി ഭരണത്തിലാണെന്നും മസ്‌ക് മറ്റൊരു പോസ്റ്റില്‍ ആരോപിച്ചു. വാര്‍ണര്‍ ബ്രോസ് രൂപം നല്‍കിയ കാര്‍ട്ടൂണ്‍ കഥാപാത്രമാണ് പോര്‍ക്കി പിഗ്. നികുതി വരുമാനം 4.5 ലക്ഷം കോടി ഡോളറായി വര്‍ധിപ്പിക്കാനും സൈനിക മേഖലയില്‍ ചെലവ് കൂട്ടാനും തിരിച്ചയയ്ക്കല്‍, അതിര്‍ത്തി സുരക്ഷ ഉള്‍പ്പെടെയുള്ള കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കായി ചെലവഴിക്കുന്ന തുക വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ട്രംപ് പുതിയ നികുതി ബില്‍ കൊണ്ടു വരുന്നത്. നേരത്തേ മസ്‌ക് ബില്ലിനെ പിന്തുണച്ചിരുന്നെന്ന് മാത്രമല്ല ഇതിന്റെ പ്രചാരണത്തിനായി 25 കോടി ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, ജൂലൈ നാലിനു മുന്‍പ് ബില്‍ നിയമമാക്കാന്‍ ലക്ഷ്യമിട്ട് മാരത്തണ്‍ നീക്കത്തിലാണ് യുഎസ് സെനറ്റ്. നേരത്തേ ജനപ്രതിനിധിസഭയില്‍ ഒരു വോട്ടിന് ബില്‍ പാസായിരുന്നു. സെനറ്റിലും വിജയിച്ചാല്‍ ബില്ലിന്റെ അന്തിമ രൂപം വീണ്ടും ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് വിടും. അതും പാസായാല്‍ ബില്‍ നിയമമാകും.
ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ അവസാനഘട്ടത്തിലാണെന്നും ഉടന്‍ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കുമെന്നും യുഎസ്. വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്തോ-പസിഫിക് മേഖലയില്‍ യുഎസിന്റെ പ്രധാന തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ലെവിറ്റ് പറഞ്ഞു.
''ഇന്ത്യയും യുഎസും വ്യാപാരക്കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെ വളരെ അടുത്തെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അത് ശരിയാണ്. ഇതേക്കുറിച്ച് ഞാന്‍ ഇപ്പോള്‍ വാണിജ്യ സെക്രട്ടറിയോട് സംസാരിച്ചിട്ടേയുള്ളൂ. അദ്ദേഹം ഓവര്‍ ഓഫിസില്‍ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നയാളാണ്. അവര്‍ കരാറിന്റെ അവസാനരൂപം തീരുമാനിക്കുകയാണ്. ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ച് പ്രസിഡന്റില്‍നിന്നും അദ്ദേഹത്തിന്റെ സംഘത്തില്‍നിന്നും ഉടന്‍ തീരുമാനം അറിയാനാകും''- കരോലിന്‍ പറഞ്ഞു.
ഇന്തോ-പസിഫിക്കില്‍ ഇന്ത്യ ഇപ്പോഴും തന്ത്രപ്രധാന പങ്കാളിയായി തുടരുന്നുണ്ടെന്നും മേഖലയിലെ ചൈനീസ് സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കരോലിന്‍ പറഞ്ഞു. ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ മികച്ച സൗഹൃദമാണുള്ളത്. അത് തുടരുമെന്നും കരോലിന്‍ കൂട്ടിച്ചേര്‍ത്തു. ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യുഎസിലെത്തുന്നതിനു മുന്‍പായാണ് കരോലിന്റെ വാക്കുകള്‍.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തില്‍ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രധാന്യമേറെയാണ്. കൂടിക്കാഴ്ച നടത്തും. ഏഴിന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച.
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഹമാസുമായി ബന്ദികളുടെ കൈമാറ്റത്തില്‍ ധാരണയിലെത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രധാന്യമേറെയാണ്. ഭരണത്തിലേറിയാല്‍ ഗാസയിലും യുക്രെയിനിലും സമാധാനം പുനസ്ഥാപിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല. റഷ്യ - യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗാസയെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല.
സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. സാമ്പത്തിക- വ്യാപാര ഉപരോധങ്ങള്‍ പിന്‍വലിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും. യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഉപരോധം അവസാനിപ്പിച്ച് ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയെ പുനര്‍നിര്‍മിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് മേയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ തീരുമാനം ഏറെക്കാലമായി കാത്തിരുന്ന സിറിയയുടെ പുനര്‍നിര്‍മാണത്തിനും വികസനത്തിനുമുള്ള വാതില്‍ തുറക്കുമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദ് അല്‍ ശിബാനി എക്‌സില്‍ കുറിച്ചു. ഈ നീക്കം സിറിയയെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാനും രാജ്യാന്തര സമൂഹത്തിനുമുന്നില്‍ രാജ്യത്തെ തുറന്നു കാട്ടാനുള്ള അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയില്‍ നടന്ന സൗദി സന്ദര്‍ശനത്തിനിടെയാണ് വര്‍ഷങ്ങളായി സിറിയയ്‌ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായുമായി ട്രംപ് കൂടിക്കാഴ്ചയും നടത്തിയിരുന്നു. 25 വര്‍ഷത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ച ചരിത്രമായിരുന്നു.
24 വര്‍ഷം സിറിയ അടക്കിവാണ ബഷാര്‍ അല്‍ അസദിന്റെ കാലത്താണ് സിറിയയ്ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. 2011 മുതല്‍ ജനാധിപത്യ പ്രക്ഷോഭത്തില്‍ വലഞ്ഞ സിറിയയില്‍ അപ്രതീക്ഷിത അട്ടിമറിയിലൂടെ 2024 ഡിസംബര്‍ എട്ടിനാണ് പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ തുരത്തി വിമതസഖ്യം അധികാരം പിടിച്ചത്. അസദ് കുടുംബത്തിന്റെ അരനൂറ്റാണ്ടു പിന്നിട്ട ആധിപത്യത്തിനാണ് അതോടെ അന്ത്യമായത്.
"
https://www.facebook.com/Malayalivartha