60 ദിവസത്തെ വെടിനിർത്തൽ.. ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.. സമാധാനം കൊണ്ടുവരാൻ വളരെയധികം പരിശ്രമിച്ച് ഖത്തറും ഈജിപ്തും..

ഒടുവിൽ വെടിയൊച്ച നിലയ്ക്കുന്നു . ഒടുവിൽ ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വർഷങ്ങളായി മേഖലയെ തകർത്തുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഇത് ഒരു വഴിത്തിരിവാണ്."ഗാസയിൽ ഇന്ന് ഇസ്രായേലികളുമായി എന്റെ പ്രതിനിധികൾ ദീർഘവും ഫലപ്രദവുമായ ഒരു കൂടിക്കാഴ്ച നടത്തി. 60 ദിവസത്തെ വെടിനിർത്തൽ അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചു,
ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും പ്രവർത്തിക്കും." ട്രൂ.ത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ട്രംപ് അവകാശപ്പെട്ടു"സമാധാനം കൊണ്ടുവരാൻ വളരെയധികം പരിശ്രമിച്ച ഖത്തറും ഈജിപ്തും ഈ അന്തിമ നിർദ്ദേശം അവതരിപ്പിക്കും." അദ്ദേഹം പറഞ്ഞു.ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദ്ദിഷ്ട വെടിനിര്‍ത്തല്‍ കരാറിലെ ഉപാധികള്‍ എന്തൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഖത്തറും ഈജിപ്തും ചേര്‍ന്ന് ഹമാസിന് ഒരു അന്തിമ വാഗ്ദാനം നല്‍കുമെന്നും അതിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നും ട്രംപ് പറയുന്നു.
2023 ഒക്ടോബര്‍ മുതല്‍ 58,000 ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമമുണ്ടാകുമെന്നാണ് ട്രംപ് പറയുന്നത്. ശാശ്വത സമാനനത്തിന് വെടിനിര്‍ത്തല്‍ കരാര്‍ വഴിയൊരുക്കുമെന്ന പ്രത്യാശയാണ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചത്. തന്റെ സോഷ്യല്‍ മീഡിയയാ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ഇസ്രായേല്‍ ഫലസ്തീന്‍ വിഷയത്തില്‍ ട്രംപ് പ്രതികരണം നടത്തിയത്. സമാധാനം പുനഃസ്ഥാപിക്കാന്‍ വളരെയധികം പരിശ്രമിച്ച ഖത്തറും ഈജിപ്തും അന്തിമ നിര്‍ദ്ദേശം അവതരിപ്പിക്കുമെന്ന് ട്രംപ് പറയുന്നു.
പശ്ചിമേഷ്യയിലെ സമാധാനമാണ് ലക്ഷ്യമെന്നാണ് വിശദീകരണം.'ഗസ്സ വിഷയത്തില്‍ എന്റെ പ്രതിനിധികള്‍ ഇസ്രായേലുമായി ദീര്‍ഘവും ഫലപ്രദവുമായ ചര്‍ച്ച നടത്തി 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാനും സമാധാനം ഉണ്ടാക്കാനും എല്ലാവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സമാധാനം പുനഃസ്ഥാപിക്കാന്‍ വളരെയധികം പരിശ്രമിച്ച ഖത്തറും ഈജിപ്തും അന്തിമ നിര്‍ദ്ദേശം അവതരിപ്പിക്കും. മി
https://www.facebook.com/Malayalivartha