ഇറാൻ പണി തുടങ്ങിയിരിക്കുകയാണ്.. ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ, ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍.. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടു..

രണ്ടും കല്പിച്ച് ഇറാൻ ഇറങ്ങുമോ..ഇപ്പോൾ അവിടെ നടക്കുന്ന ചില സംഭവങ്ങൾ അതിലേക്കാണ് വിരൽചൂണ്ടുന്നത് . കഴിഞ്ഞ ദിവസം ഇറാനിൽ ആക്രമണം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും ദൈവത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച് ഷിയ ഉന്നതപുരോഹിതൻ മതശാസന (ഫത്‌വ) പുറപ്പെടുവിച്ചിരുന്നു . ട്രംപിന്റെയും നെതന്യാഹുവിനുവിന്റെയും നാശം ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ ഒരുമിക്കണമെന്നാണ് ആയത്തുല്ല നാസർ മകാരിം ഷിറാസി മതശാസനയിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇറാൻ നേതൃത്വത്തിന് ഭീഷണി സൃഷ്ടിച്ചതിന് ഇരുവരെയും അധികാരത്തിൽ നിന്ന് താഴെയിറക്കണം. നേതാവിനെ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയേയും ഭരണകൂടത്തെയും മൊഹാരെബ് (ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നയാൾ) ആയി കണക്കാക്കുന്നു. മുസ്ലീങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ഈ ശത്രുവുമായി സഹകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാൻ പാടില്ല. ഈ ശത്രുക്കൾ അവരുടെ വാക്കുകളിലും പ്രവൃത്തികളിലും പശ്ചാത്തപിക്കണം" - ഫത്‌വയിൽ പറയുന്നു. ഇറാനിയൻ നിയമപ്രകാരം മൊഹാരെബ് ആയി കണക്കാക്കുന്നവർ വധശിക്ഷ, കൈകാലുകൾ മുറിച്ചുമാറ്റൽ, നാടുകടത്തൽ തുടങ്ങിയവ നേരിടേണ്ടി വരാം.
ജൂൺ 13 മുതൽ 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ യുദ്ധത്തിന് പിന്നാലെയാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.ഫത്‌വ മതപരമായ ആഹ്വാനങ്ങളാണെങ്കിലും അവ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു,എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് അവയുടെ അപകടം ഒളിഞ്ഞിരിക്കുന്നത്. സ്വാധീനമുള്ള മതനേതാക്കന്മാർക്ക് ഭക്തരായ അനുയായികളെ മാത്രമല്ല, അക്രമാസക്തമായി പ്രവർത്തിക്കാൻ തയ്യാറുള്ള തീവ്രവാദികളെയും അണിനിരത്താൻ കഴിയും. ശക്തരായ നേതാക്കന്മാർ പുറപ്പെടുവിക്കുന്ന ഫത്‌വ വിശുദ്ധമായ ഉത്തരവായി കണക്കാക്കുന്നവരുമുണ്ട്. ഫത്‌വ പുറപ്പെടുവിച്ച് കാലങ്ങൾക്കുശേഷവും അത് നടപ്പാക്കുന്നവരുണ്ട്.
അതിനാൽ തന്നെ ട്രംപിനും നെതന്യാഹുവിനുമെതിരെയുള്ള ഫത്‌വയിൽ അടിയന്തരമായി നടപടികൾ ഉണ്ടാവില്ലെങ്കിലും ദൂരവ്യാപകമായ ഭീഷണി നിലനിൽക്കും.ഏതായാലും അതിന്റെയൊക്കെ മുന്നോടി ആയിട്ടായിരിക്കാം ഇറാൻ പണി തുടങ്ങിയിരിക്കുകയാണ് .ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍. 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് കനത്ത വ്യോമ ആഘാതം ഇറാന് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ഇറാന്‍ നടത്തി വരുന്നത്.
റഷ്യയുടെ എസ്‌യു-35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്.ഇതിന് പകരമായിട്ടാണ് ഇപ്പോള്‍ ചൈനയുമായി ഇറാന്‍ ചര്‍ച്ചകള്‍ ശക്തമാക്കിയിരിക്കുന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടതോടുകൂടിയാണ് ചൈനീസ് ജെറ്റുകള്‍ വാങ്ങാന്‍ ഇറാന്‍ തീരുമാനിച്ചത്. പാകിസ്താന്‍ വ്യോമസേനയുടെ കൈവശമുളള പിഎല്‍ 15 മിസൈലുകളുമായി സാമ്യമുളളവയാണ് ഈ യുദ്ധവിമാനങ്ങള്‍. 'ഇറാന്‍ അവരുടെ വ്യോമസേനയെ പെട്ടെന്ന് തന്നെ ആധുനികവത്ക്കരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ റഷ്യന്‍ വിമാനത്തേക്കാള്‍ താങ്ങാനാവുന്നതും വിലകുറഞ്ഞതുമായ ഒരു ബദലായി ചൈനീസ് വിമാനങ്ങളെ അവര്‍ കാണുന്നു' ദി മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha