'നായ പ്രേതം' ; പട്ടികളുടെ രക്തം കുടിച്ചിരുന്നയാള്‍ അറസ്റ്റില്‍

ബഹുജനം പലവിധം എന്നുപറഞ്ഞു പോലെ മനുഷ്യരും പലതരക്കാരും പല രീതിക്കാരുമല്ലേ. 'നായ പ്രേതം' എന്നാരോപിക്കപ്പെട്ട പട്ടികളുടെ രക്തം കുടിച്ചിരുന്നയാളെ യെമന്‍ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ യെമനിലെ ഹുദയാദ് എന്ന സ്ഥലത്ത് നിന്നുമാണ് നായ ഭീകരന്‍ പിടിയിലായത്. മുഖത്ത് വൃണങ്ങളുമായി പട്ടികളുടെ രക്തം ഊറ്റിക്കുടിക്കുന്ന നിലയില്‍ യെമന്‍ പോലീസ് അറസ്റ്റ് ചെയ്ത ഇയാളുടെ പേര് വിവരങ്ങള്‍ യെമന്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
കാനഡ, ഗ്രീന്‍ലാന്റ്, അലാസ്‌ക എന്നിവിടങ്ങളിലെ ഇന്യൂട്ട്കള്‍ ഉള്‍പ്പെടെയുള്ള ചില ഗോത്രവര്‍ഗ്ഗക്കാര്‍ ആരോഗ്യത്തിന് മൃഗരക്തം നല്ലതാണെന്ന് വിശ്വസിക്കുന്നുണ്ട്. ചില പുരാതന ആചാരങ്ങളുടെ ഭാഗമായി കന്നുകാലികളുടെ രക്തം കുടിക്കുന്ന ചില വിഭാഗക്കാര്‍ ആഫ്രിക്കയിലുണ്ട്.
ഒറ്റപ്പെട്ട് താമസിച്ചിരുന്ന ഇയാളുടെ വീട്ടില്‍ നിന്നും നായ്ക്കുട്ടികളുടെ ശവങ്ങള്‍ കണ്ടെത്തി. പോലീസ് എത്തിയപ്പോള്‍ സ്ഥലത്തു നിന്നും ഇയാള്‍ മുങ്ങാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പോലീസ് പിടികൂടി. പിടിക്കുമ്പോഴും ഇയാളുടെ കയ്യില്‍ രക്തം ഒഴുകുന്ന നിലയില്‍ ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു. അതേസമയം അപരിചിതമായ സംസാരഭാഷ വെച്ച് ഇയാള്‍ ഈ നാട്ടുകാരനല്ലെന്നാണ് പോലീസ് പറയുന്നത്.
മുഖത്ത് വൃണങ്ങളുമായി വൃത്തിയില്ലാത്ത കുപ്പായവുമായി കെട്ടിയിട്ട നിലയിലുള്ള ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. അതേസമയം ഇയാളുടെ പേരില്‍ എന്തെങ്കിലും കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതേസമയം മൃഗ സംരക്ഷണ നിയമങ്ങള്‍ ഇയാളില്‍ ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃഗങ്ങളുടെ രക്തം കുടിക്കുന്ന രീതി ചില ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ ആഗോളമായി ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha