ആഗോള തലത്തില്‍ വിമര്‍ശനം കടുക്കുകയാണ്.. വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.. 150 ലേറെ പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍..

ഭക്ഷണത്തിനു കാത്തുനിന്ന പലസ്തീന്‍കാര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 150 ലേറെ പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയില്‍ യുഎന്‍ ഏജന്‍സികളുടെ ഭക്ഷണവണ്ടികള്‍ കാത്തുനിന്ന ജനക്കൂട്ടത്തിനുനേര്‍ക്കാണു വെടിവയ്പുണ്ടായത്. ഭക്ഷണവുമായി 25 ട്രക്കുകള്‍ എത്തിയതിനു പിന്നാലെയായിരുന്നു വെടിവയ്പ്. 21 മാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഭക്ഷണത്തിനു കാത്തുനിന്നവര്‍ക്കു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
പരുക്കേറ്റവരെക്കൂടാതെ കൊടുംവെയിലില്‍ കുഴഞ്ഞുവീണ നൂറുകണക്കിനാളുകളെയും അല്‍ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗാസയില്‍ 35 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം 3 പേര്‍ പോഷകാഹാരക്കുറവു മൂലം മരിച്ചു. നിര്‍ജലീകരണം മൂലം കൂടുതല്‍പേര്‍ മരിക്കുന്ന സാഹചര്യമാണുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ക്കു സമീപം ഇസ്രയേല്‍ നടത്തിയ വെടിവയ്പുകളില്‍ ഇതുവരെ 900 പേരാണു കൊല്ലപ്പെട്ടത്.അതേസമയം, മധ്യഗാസയിലെ ദെയ്‌റല്‍ ബലാഹില്‍നിന്നു ജനങ്ങളോട് ഒഴിയാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു.
ഈ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണു പദ്ധതി. ദെയ്‌റല്‍ ബലാഹിലെ വിവിധ ജില്ലകളിലാണ് മുന്നറിയിപ്പ് നോട്ടിസ് സൈനികവിമാനങ്ങള്‍ വിതറിയത്. ഇവിടെയാണ് ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണു നിഗമനം. സൈന്യം ഈ മേഖലയില്‍ പ്രവേശിക്കുന്നത് ഇവരുടെ ജീവനും അപകടത്തിലാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഉടന്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കി ബന്ദികളെ തിരിച്ചെത്തിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് ആയിരങ്ങള്‍ ടെല്‍ അവീവില്‍ പ്രകടനം നടത്തി.
https://www.facebook.com/Malayalivartha