കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് നേരെ ആക്രമണം. ദിനേശന്‍ എന്നയാളെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. തന്റെ കടയടച്ച് മടങ്ങുമ്പോള്‍ ദിനേശനെ അക്രമി സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ബിജെപിസിപിഐഎം സംഘര്‍ഷമുണ്ടായ പ്രദേശത്ത് തന്നെയാണ് ഇന്നും ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് ദിനേശന്‍. ബിജെപി പ്രവര്‍ത്തകര്‍ ഇതിന് പകരം ചോദിക്കാന്‍ നടത്തിയ ആക്രമണമാണിതെന്ന് ആരോപണമുയരുന്നുണ്ട്.
പേരാമ്പ്രയില്‍ പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കട നടത്തിവരികയായിരുന്നു ദിനേശന്‍. രാത്രി കടയടച്ച് മടങ്ങവേ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ദിനേശന് ഗുരുതരമായി പരുക്കേറ്റു. ആദ്യം ഇദ്ദേഹത്തെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പരുക്കുകള്‍ ഗുരുതരമെന്ന് കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























