കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയും ചെയ്തു.
വൈകുന്നേരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. കാനഡ മാനിടോബയില്‍ റ്റൈന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപമാണ് കഴിഞ്ഞ ജൂലൈ 8ന് അപകടമുണ്ടായത്. തൃപ്പൂണിത്തുറ ന്യൂ റോഡിലെ കൃഷ്ണ എന്‍ക്ലേവില്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് 23 വയസ്സുകാരനായ ശ്രീഹരി.
അപകടത്തില്‍ കാനഡ സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയും മരിച്ചിരുന്നു. കാനഡയില്‍ പ്രൈവറ്റ് ഫ്‌ലയിംഗ് ലൈസന്‍സുള്ള ശ്രീഹരി കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സിന് വേണ്ടിയുള്ള പരിശീലനത്തിനിടെ ആണ് മറ്റൊരു വിമാനത്തില്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
കാനഡയിലെ മാനിടോബയില്‍ സ്‌റ്റൈന്‍ ബാക് സൗത്ത് എയര്‍പോട്ടിന് സമീപം ജൂലൈ ഒമ്പത് ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.45നായിരുന്നു അപകടം നടന്നത്. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരിയും കാനഡ സ്വദേശി സാവന്ന മെയ് റോയ്‌സുമാണ് മരിച്ചത്. റണ്‍വേയിലേക്ക് പറന്നിറങ്ങി പെട്ടെന്നു തന്നെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് വിമാന അപകടം ഉണ്ടായത്. ഹാര്‍വ്‌സ് എയര്‍ പൈലറ്റ് ട്രെയിനിങ് സ്‌കൂളില്‍ ഇരുവരും പഠിച്ചിരുന്നത്.
" f
https://www.facebook.com/Malayalivartha