ലോകത്തെ പിടിച്ചുലച്ച എബോള, കോവിഡ് 19, പക്ഷിപ്പനി തുടങ്ങിയ മഹാമാരികളെ നേരിടാനുള്ള ലോകാരോഗ്യസംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) ശ്രമങ്ങളെ മുന്നില്‍നിന്ന് നയിച്ച ബ്രിട്ടീഷ് ഡോക്ടര്‍ അന്തരിച്ചു

ലോകത്തെ പിടിച്ചുലച്ച എബോള, കോവിഡ് 19, പക്ഷിപ്പനി തുടങ്ങിയ മഹാമാരികളെ നേരിടാനുള്ള ലോകാരോഗ്യസംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) ശ്രമങ്ങളെ മുന്നില്‍നിന്ന് നയിച്ച ബ്രിട്ടീഷ് ഡോക്ടര്‍ ഡേവിഡ് നബാരോ(75) അന്തരിച്ചു. ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥാനോം ഗബ്രിയെസുസാണ് ഇന്നലെ മരണവിവരം എക്സിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ലോകമെമ്പാടുമുള്ള അനേകായിരം ആളുകളുടെ ജീവിതത്തെ സ്പര്‍ശിച്ചെന്നും പറഞ്ഞു.
ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളും പട്ടിണിക്കെതിരേയുള്ള പോരാട്ടവും കണക്കിലെടുത്ത് 2018-ല്‍ വേള്‍ഡ് ഫുഡ് പ്രൈസ് ലഭിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്തെ പോരാട്ടത്തെ മാനിച്ച് 2023-ല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ടായിരുന്നു.
2017-ല്‍ ഡബ്ല്യുഎച്ച്ഒയുടെ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ടെഡ്രോസിനോട് പരാജയപ്പെടുകയായിരുന്നു. 2003-ല്‍ ബാഗ്ദാദിലെ യുഎന്‍ ആസ്ഥാനത്തുണ്ടായ 22 പേരുടെ ജീവനെടുത്ത ബോംബാക്രമണത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്
"
https://www.facebook.com/Malayalivartha