റൺവേയിൽ വിമാനത്തിൽ നിന്ന് പുക; അഅമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി.റൺവേയിൽ വിമാനത്തിൽ നിന്ന് പുക . പിന്നാലെ യാത്രക്കാരെ സാഹസികമായി വിമാനത്തിൽ നിന്നും ഒഴിപ്പിച്ചു. അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിലാണ് സംഭവം. ആഭ്യന്തര സർവീസിനിടെയാണ് ഇത്തരത്തിൽ പുക ഉയർന്നത്. ഉച്ചയ്ക്ക് 2.45 തിനാണ് സംഭവമുണ്ടായത്. വൈകിട്ട് 5.10 ത്തോടെ തീ നിയന്ത്രണവിധേയമാക്കിയതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി.
ബോയിങ് 737 മാക്സ് 8 വിമാനത്തിന്റെ ഡെൻവർ വിമാനത്താവളത്തിൽ നിന്നും മിയാമിയിലേക്കുള്ള പറന്നുയരാനിരിക്കുകയായിരുന്നു . അതിന് തൊട്ട് മുന്നേ തീയും പുകയും ഉയർന്നത്. വിമാനത്തിലുണ്ടായിരുന്നത് 173 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു. വിമാനത്തിൽ നിന്നും പുക ഉയരുന്നതോടെ എമർജൻസി എക്സിറ്റിലൂടെ യാത്രക്കാർ പുറത്തേക്ക് ഓടി . ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വിമാനത്താവള അധികൃതർ.
എല്ലാവരെയും സുരക്ഷിതരായി പുറത്തേക്ക് എത്തിക്കാൻ സാധിച്ചതായി പറഞ്ഞു.. ലിന്ഡിങ് ഗിയറിലുണ്ടായ പ്രശ്നമാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അഞ്ച് മാസം മുമ്പ് ഡാൻവറിൽ സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു. മാർച്ചിൽ ബോയിങ് 737 -800 വിമാനത്തിന് വിമാനത്താവളത്തിൽ വെച്ച് തീപിടിച്ചു. അന്ന് 172 യാത്രക്കാരെയും 6 ജീവനക്കാരെയുമാണ് ഒഴിപ്പിച്ചത്.
https://www.facebook.com/Malayalivartha