യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 500 മില്യണ്‍ ഡോളര്‍ പിഴയടക്കണമെന്ന ഉത്തരവ് ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 500 മില്യണ്‍ ഡോളര്‍ പിഴയടക്കണമെന്ന ഉത്തരവ് റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി. സിവില്‍ തട്ടിപ്പ് കേസിലാണ് ഉത്തരവ്.
യു.എസ് സുപ്രീംകോടതിയുടെ അഞ്ചംഗ അപ്പലേറ്റ് അതോറിറ്റിയാണ് ഉത്തരവിട്ടത്. 323 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിപ്പിച്ചത്. പിഴശിക്ഷ കൂടുതലാണെന്നും ഇത് യു.എസ് ഭരണഘടനയുടെ എട്ടാം ഭേദഗതി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
2022ല്‍ ന്യൂയോര്‍ക്ക് അറ്റോണി ജനറല്‍ ലെറ്റിറ്റിയ ജയിംസാണ് ട്രംപിനെതിരെ കേസ് നല്‍കിയത്. കമ്പനിയുടേയും ആസ്തികളുടേയും മൂല്യം പെരുപ്പിച്ച് കാണിച്ച് ബാങ്ക് ലോണുകളും ഇന്‍ഷൂറന്‍സ് കരാറുകളും നേടിയെന്നാണ് ട്രംപിനെതിരെ ഉയര്‍ന്ന ആരോപണം. 2024 ഫെബ്രുവരിയിലാണ് കോടതി ഉത്തരവ് പുറത്തുവന്നത്.
ട്രംപ് 500 മില്യണ്‍ ഡോളര്‍ പിഴയും പലിശയും നല്‍കണമെന്നായിരുന്നു ഉത്തരവ്. ട്രംപിന്റെ മക്കളായ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവരും പിഴയടക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha