സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും

സംസ്ഥാനത്തെ ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും. 2000 രൂപ വീതം 62 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. പെന്‍ഷന്‍ വിതരണത്തിനായി 1050 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് നേരിട്ട് വീട്ടിലെത്തിച്ചുമാണ് വിതരണം.
ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതത് ബോര്‍ഡുകള്‍വഴി വിതരണം ചെയ്യും. 8.46 ലക്ഷം പേര്‍ക്ക് കേന്ദ്ര വിഹിതത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അത് കിട്ടിയിട്ടില്ല. അതിനാവശ്യമായ 24.21 കോടി രൂപ കൂടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാനം പെന്‍ഷന്‍ വിതരണത്തിന് തുക അനുവദിച്ചത്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പി.എഫ്.എം.എസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























