മുപ്പത്തി അഞ്ചോളം ലോക നേതാക്കളുടെ ഫോണ്‍ അമേരിക്ക ചോര്‍ത്തി

മുപ്പത്തി അഞ്ചോളം ലോക നേതാക്കളുടെ ഫോണ്‍ അമേരിക്ക ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി(എന്‍എസ്‌എ) ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥനായ എഡ്‌വേര്‍ഡ് സ്‌നോഡനാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് ജര്‍മനിയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജര്‍മന്‍ വിദേശകാര്യമന്ത്രി യുഎസ് സ്ഥാനപതി ജോണ്‍ ബി എമേഴ്‌സനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. കൂടാതെ മെര്‍ക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വിളിച്ച് തന്റെ പ്രതിഷേധം അറിയിച്ചു. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം.
https://www.facebook.com/Malayalivartha