ഇന്ന് മുതൽ ഡോക്ടർമാർ പഴയതുപോലെ ഒ.പിയിലും ഓപ്പറേഷൻ തീയേറ്ററുകളിലും ക്ലാസുകളിലുമെത്തും... സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളെ ദുരിതത്തിലാക്കിയ ഡോക്ടർമാരുടെ സമരം പിൻവലിച്ചു...

സർക്കാർ മെഡിക്കൽ കോളേജുകളിൽ രോഗികളെ ദുരിതത്തിലാക്കിയ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ഇന്നു മുതൽ ഡോക്ടർമാർ പഴയതുപോലെ ഒ.പിയിലും ഓപ്പറേഷൻ തീയേറ്രറുകളിലും ക്ലാസുകളിലുമെത്തും. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്.
18 മാസത്തെ ശമ്പള പരിഷ്കരണ കുടിശിക ഉടൻ അനുവദിക്കാൻ നടപടി സ്വീകരിക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകി.
18 മാസത്തെ കുടിശ്ശിക ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതോടെയാണ് സമരം അവസാനിപ്പിക്കാനായി ഡോക്ടർമാർ തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha

























