ഞണ്ട് കറി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത... ചികിത്സയിലിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

സങ്കടക്കാഴ്ചയായി... ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളുരുത്തി ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാണ് (33) മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് ഞണ്ട് കറി കഴിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും.
https://www.facebook.com/Malayalivartha
























