പാകിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...

പാകിസ്ഥാനിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്ന് അധികൃതർ . ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന അതിർത്തിയിൽ പാകിസ്ഥാൻ സ്ഥിതി ചെയ്യുന്നതിനാൽ ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പസാദ്ധ്യതയുള്ള രാജ്യങ്ങലിലൊന്നായാണ് പാകിസ്ഥാനെ കണക്കാക്കുന്നത്. ബലുചിസ്ഥാൻ, ഖെെബർ, പഖ്തൂൺഖ്വ, ഗിൽജിത് - ബാൾട്ടിസ്ഥാൻ മേഖലകളും ഭൂകമ്പങ്ങൾക്ക് അതീവ സാദ്ധ്യതയുള്ളവയാണ്.
അതേസമയം, യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ ഇറാനിലും കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായി. തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിലും ഗെറാഷ് മേഖലയിലുമാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതോടെ ഇറാൻ ആണവായുധ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങളും ശക്തിമായി.ഗ്രാമീണ മേഖലയായ ഗൊറാഷ് മേഖലയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























