Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..

05 MARCH 2026 10:53 AM IST
മലയാളി വാര്‍ത്ത

ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ?  2016 ൽ  മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് ആറന്മുളയിൽ സിപിഎം സ്ഥാനാർഥിയായ വീണാ ജോർജിനെ അവിടേക്ക് ശുപാർശ ചെയ്തത് ഓർത്തഡോക്സ് സഭയുടെ ബിഷപ്പ് ആയിരുന്നു. എന്നാൽ ഇക്കുറി ഇടത് ജനാധിപത്യ മുന്നണിയുമായി പൂർണമായും അകന്നു കഴിഞ്ഞ ഓർത്തഡോക്സ് സഭ തങ്ങളുടെ കുഞ്ഞാടിനെ തങ്ങൾ തന്നെ തോൽപ്പിക്കുന്നത്  ശരിയല്ലെന്ന് മനസിലാക്കിയതു കൊണ്ടാണ് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് എന്നാൽ ഇക്കാര്യം മനസ്സിലാക്കിയ സിപിഎം സംസ്ഥാന നേതൃത്വം സഭയുടെയും വീണയുടെ ഭർത്താവിന്റെയും ആവശ്യം തള്ളുകയായിരുന്നു. ഇക്കുറി ഏതായാലും യു ഡി  എഫിനെ അനുകൂലിക്കാനാണ് ഓർത്തഡോക്സ് സഭയുടെ താത്പര്യം.

 

വീണാ ജോർജ് മൂന്നാമത് മത്സരിക്കുന്നതിൽ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന് എതിർപ്പുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇക്കാര്യം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റിൽ ചർച്ചയായിരുന്നു. തോമസ് ഐസക്കിനും ഇക്കാര്യം അറിയാമായിരുന്നു . എന്നാൽ പിണറായിക്ക് പണി കിട്ടട്ടേ എന്ന താത്പര്യത്തിലാണ് ഐസക്ക് വീണയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.ആരോഗ്യമന്ത്രി വീണാ ജോർജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്  കഴിഞ്ഞ ദിവസമാണ് സി.പി.എമ്മിനെ സമീപിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാനനേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു.

വീണാ ജോർജ് സംസ്ഥാനകമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനനേതൃത്വമാണ്.കുടുംബപരമായ കാര്യങ്ങളുണ്ടെന്നാണ് ജോർജ് സി.പി.എം. നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്. ഏരിയാതലത്തിലുള്ളവർ ജില്ലാതലത്തിലേക്കും ജില്ലാതലത്തിൽനിന്ന് സംസ്ഥാനതലത്തിലേക്കും വിവരം കൈമാറി. വീണാ ജോർജിനോടും ഭർത്താവിനോടും ചോദിച്ച് നിജസ്ഥിതി അറിയാനുള്ള നീക്കം സംസ്ഥാന നേതൃത്വത്തിൽനിന്നുണ്ടാകും.ആറന്മുളയിലെ സിറ്റിങ് എം.എൽ.എ.യായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എം. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം. ജില്ലാക്കമ്മിറ്റി വീണയുടെ പേരുമാത്രമേ ശുപാർശചെയ്തിട്ടുള്ളൂ. 2016-ൽ പുതുമുഖ സ്ഥാനാർഥിയായിട്ടാണ്,

 

മാധ്യമപ്രവർത്തകയായിരുന്ന വീണ സി.പി.എം. ചിഹ്നത്തിൽ ആറൻമുളയിൽ മത്സരിച്ചത്. 2021-ലും ജയം ആവർത്തിച്ചു. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും ജയിച്ചില്ല. ജോർജിൽനിന്ന് ഇത്തരമൊരു ആവശ്യമുണ്ടായത് സി.പി.എമ്മിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കണ്ണൂരിൽ കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിൽ വിശ്രമത്തിലാണ്.അവിടെ  നിന്നും പത്തനംതിടയിലെ സർക്കാർ ചടങ്ങിൽ പങ്കെടുത്തെങ്കിലും ഒഴിഞ്ഞ കസേരകളെ നോക്കി അവർക്ക് പ്രസംഗിക്കേണ്ടി വന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സഭയാണ് ഓർത്തഡോക്സ് സഭ.  സഭാ നേതൃത്വത്തിന്റെ വാക്കുകൾക്ക് കോൺഗ്രസ് നൽകുന്നത് വലിയ പ്രാധാന്യമാണ്. അതുകൊണ്ടുതന്നെ ആറന്മുളയിൽ  ഇരുത്തവണ യുഡിഎഫ് ജയിക്കട്ടെ എന്ന് സഭാ നേതൃത്വം തീരുമാനിച്ചാൽ ജനക്കൂട്ടം അതിന് കയ്യടിക്കും

 

ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കെതിരെ വ്യാപകമായ തോതിൽ എതിർ ശബ്ദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വീണ ജോർജിന്റെ പിന്മാറ്റം ചർച്ചയായത്. ഒന്നാംപ്രതി സർക്കാരിന്റെ കാലത്ത് ഏറ്റവും അധികം തിളങ്ങിയ വകുപ്പാണ് ആരോഗ്യം.  കെ കെ ശൈലജ ടീച്ചർ ആയിരുന്നു അന്ന് മന്ത്രി.  ശൈലജയുടെ ഇമേജ് ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചിട്ട് പോലും നടന്നില്ല. ടീച്ചറമ്മ  എന്നാണ് അക്കാലത്ത് ശൈലജ  അറിയപ്പെട്ടത്. ശൈലജ ടീച്ചറെ മന്ത്രിയാകാതിരുന്നത് സിപിഎമ്മിന്റെയും  പിണറായിയുടെയും അതിബുദ്ധിയായിരുന്നു.  മന്ത്രി ആയില്ലെങ്കിൽ പോലും കഴിഞ്ഞ അഞ്ചുവർഷവും,  അതായത് രണ്ടാം  പിണറായി സർക്കാരിന്റെ കാലത്തും ചർച്ച ചെയ്യപ്പെട്ടത് ഒന്നാം പിണറായി സർക്കാരിൻറെ കാലത്തുള്ള ശൈലജയുടെ നേട്ടങ്ങളാണ്.  വീണാ ജോർജ് മന്ത്രി ആയപ്പോൾ തന്നെ അവർക്ക് നേരിടേണ്ടി വന്നത് ഷൈലജ ടീച്ചറുടെ ഇമേജ് ആണ്. 

അതുകൊണ്ടുതന്നെ വലിയ മാനസിക സമ്മർദ്ദമാണ് വീണ ജോർജ് അനുഭവിച്ചത്. എന്ത് പറയുമ്പോഴും അവരെ ശൈലജ ടീച്ചറുമായി ജനങ്ങൾ താരതമ്യം ചെയ്തു. വീണക്ക്  ആണെങ്കിൽ ടീച്ചറെ പോലെ കാര്യങ്ങൾ ഗ്രഹിക്കാനും ജനങ്ങളെ കയ്യിലെടുക്കാനുള്ള സിദ്ധി ഉണ്ടായിരുന്നില്ല. തനി കമ്മ്യൂണിസ്റ്റ് രീതിയായിരുന്നു ഇത്.  അവർക്ക് വലിയ പ്രയാസങ്ങൾ ആണ് ഉണ്ടാക്കിയത്. ഇതിന്റെ ബാക്കിപത്രമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. പാർട്ടിയിൽ മാത്രമല്ല മുന്നണിയിലും അവർ  ബൂദ്ദധിമുട്ടിലായിരുന്നു. മന്ത്രി വീണാ ജോര്‍ജിനെതിരെ ആദ്യം രംഗത്തെത്തിയത് സി  പി ഐ  ആണ്.പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വീണക്കെതിരെ  രൂക്ഷ വിമര്‍ശനമാണ്  ഉയര്‍ന്നത്.  ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ കുറ്റപ്പെടുത്തുന്നത്.

 

ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നും മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവ‍ര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സ‍ര്‍ക്കാരിൽ വീണ ജോർജ് ഇല്ലാതാക്കിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.ഡെപ്യൂട്ടി സ്പീക്ക‍ര്‍ ചിറ്റയം ഗോപകുമാറും വീണ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോ‍ര്‍ട്ടിലെ പരാമ‍ര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന നേരത്തെ ഉയ‍ര്‍ന്ന വിമര്‍ശനം , ജില്ലാ സമ്മേളനത്തിലും സിപിഐ ആവ‍ര്‍ത്തിച്ചു. ഫോൺ അലർജിയുള്ള മന്ത്രി, ഇടത്  മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.സി പി ഐയുമായി മാത്രമല്ല സി പി എമ്മുമായും വീണാ കോർത്തിട്ടുണ്ട്.സർക്കാർ നയങ്ങൾ മന്ത്രിമാർ വാർത്താ സമ്മേളനം നടത്തി ജനങ്ങളെ അറിയിക്കുന്നതിന്  മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിക്കണമെന്ന് സി പി എം മന്ത്രിമാർക്ക് ഒരിക്കൽ നിർദ്ദേശം  നൽകിയതാണ്.

 

ആരോഗ്യ  മന്ത്രി വീണാ ജോർജിന് പത്രസമ്മേളനത്തിലെ പിഴവ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്   അന്ന് പാർട്ടിയും മുഖ്യമന്ത്രിയും  ഇടപെട്ടത്. മന്ത്രിമാർ പത്രസമ്മേളനം നടത്തുന്ന രീതിയോട് മുഖ്യമന്ത്രിക്ക് താത്പര്യമില്ല. എല്ലാം  മുഖ്യമന്ത്രിയിലൂടെ നീങ്ങിയാൽ  മതിയെന്നാണ് പിണറായി ആഗ്രഹിക്കുന്നത്. മന്ത്രിമാർ സർക്കാർ നയം പ്രഖ്യാപിക്കുന്ന പതിവ് പിണറായി മന്ത്രിസഭയിൽ ഇല്ല. മന്ത്രിമാർക്ക് എടുത്തു പറയത്തക്ക പ്രാധാന്യം മുഖ്യമന്ത്രി നൽകാറുമില്ല.  മുഖ്യമന്ത്രിയുടെ അനിഷ്ടം മനസിലാക്കി  പല മന്ത്രിമാരും പത്ര സമ്മേളനങ്ങൾ നടത്താറില്ല. എന്നാൽ മന്ത്രി വീണാ ജോർജാണ് അബദ്ധത്തിൽ പെട്ടത്. കോവിഡുമായി  ബന്ധപ്പെട്ട് മുൻമന്ത്രി കെ.കെ. ഷൈലജക്ക് നൽകിയ പരോക്ഷ മറുപടിയാണ് വീണാ ജോർജിനെ ബുദ്ധിമുട്ടിലാക്കിയത്. സംഗതി വിവാദമായതോടെ  മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി തോന്നി.

 

അദ്ദേഹത്തിൻറെ ഓഫീസ്  അക്കാര്യം മന്ത്രിയെ അറിയിച്ചു. ഓണം എത്താറായി, ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കണം, ആഘോഷങ്ങളില്‍നിന്ന് അകന്നു നില്‍ക്കണം. ചടങ്ങുകള്‍ ഒഴിവാക്കണം, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഓണമായാലും ബക്രീദായാലും ആള്‍ക്കൂട്ടം രോഗവ്യാപനം വർധിപ്പിക്കും എന്നാണ്  കോവിഡ് കാലത്ത്  മന്ത്രി പത്തനംതിട്ടയിൽ വിശദീകരിച്ചത്.  ഇതിൽ പ്രത്യക്ഷത്തിൽ യാതൊരു തെറ്റുമില്ല.  മുൻമന്ത്രി കെ.കെ. ഷൈലജ പലവട്ടം ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഓണക്കാലത്താണ് ഇങ്ങനെയൊരു നാക്കു പിഴ മന്ത്രിക്ക് സംഭവിച്ചത്.എന്നാൽ മന്ത്രിക്ക് സംഭവിച്ച അബദ്ധം ഇതൊന്നുമായിരുന്നില്ല.  മന്ത്രിയുടെ മതവുമായി ചിലർ ഇതിനെ കൂട്ടിവായിച്ചു. സർക്കാരാകട്ടെ ലോക് ഡൗണിൽ  ഇളവ് നൽകി എല്ലാം തുറന്നു കൊടുക്കാനുള്ള പദധതി ആസൂത്രണം ചെയ്യുന്ന സമയത്തായിരുന്നു  മന്ത്രിയുടെ പ്രഖ്യാപനം. 

 

മന്ത്രിയുടെ പ്രസ്താവന  പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ  കേന്ദ്ര ആരോഗ്യസംഘത്തിൻറെ  പരിശോധനയ്ക്കിടയിൽ  മന്ത്രി നൽകിയ  മുന്നറിയിപ്പ് വലിയ വാർത്തയായി തീർന്നു. സർക്കാർ  നിയന്ത്രണങ്ങളില്‍ ഇളവ് ആലോചിക്കുന്നതിനിടയിലാണ്  മന്ത്രിയുടെ വിശദീകരണം വന്നത്. കേന്ദ്രമാകട്ടെ ഓണത്തിൽ പോലും ഇളവ് നൽകരുതെന്ന അഭിപ്രായക്കാരായിരുന്നു.. രാജ്യത്ത് കോവിഡ് ഉയർന്നു നിൽക്കുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിൻറെ സ്ഥിതി  അതീവ ഗൗരവമാണെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ അഭിപ്രായം. മൂന്നാമത്തെ അബദ്ധം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ സമയത്തായിരുന്നു. മന്ത്രിയുടെ  സ്റ്റാഫിൽ ഒരാൾ കേസിൽ പ്രതിയായി. എസ് എഫ് ഐ  പ്രവർത്തകനെ മന്ത്രി തള്ളി പറഞ്ഞു.

 

സ്വന്തം സഖാവിനെ തള്ളിപ്പറഞ്ഞ മന്ത്രി വീണാ ജോർജിനെതിരെ  എസ് എഫ് ഐ യിൽ രോഷം ഉയരുന്നു. മന്ത്രിയായപ്പോൾ വീണ തല മറന്ന് എണ്ണ തേയ്ക്കുകയാണെന്നായിരുന്നു ആരോപണം. വീണാ ജോർജിനെതിരെ മുഖ്യമന്ത്രിക്ക് മുന്നിലും  പരാതികളെത്തി കഴിഞ്ഞു. ഏഷ്യാനെറ്റിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചതും വീണാ ജോർജിന് വിനയായി. വീണയുടെ നിലപാട് കോടിയേരി തള്ളി. പാർട്ടി പരിപാടിയിൽ പങ്കെടുത്തതിന് എസ് എഫ് ഐ നേതാവിനെതിരെ ഇത്രയൊന്നും പറയേണ്ടതില്ലെന്നാണ് കോടിയേരിയുടെ നിലപാട്.മുൻ മന്ത്രി കെ കെ.ഷൈലജയുടെ  വിശ്വസ്തനായ ഡോക്ടറെ തള്ളി പറഞ്ഞാണ് പിന്നീട്   മന്ത്രി വീണാ ജോർജ് വാർത്തയിൽ നിറഞ്ഞത്. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ വെൽഫയർ ആശുപത്രിയിലെ സൂപ്രണ്ട് ഡോ.പ്രഭുദാസിനെയാണ് സി പി എമ്മിൻ്റെ വാക്കു കേട്ട് വീണാ ജോർജ് അരിഞ്ഞു വീഴ്ത്തിയത്.

 

സി പി എമ്മിനെതിരെ സംസാരിച്ചാൽ ഉദ്യോഗസ്ഥരുടെ പണി തെറിക്കും എന്ന വർത്തമാനകാല കീഴ് വഴക്കത്തിൻ്റെ ഉദാഹരണമായി മാറി ആദിവാസികൾക്ക് വേണ്ടി സ്വജീവിതം പണയം വച്ച കോട്ടത്തറ ആശുപത്രി  സൂപ്രണ്ടിൻ്റെ സ്ഥലം മാറ്റം.ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധനയിൽ നിന്നും തന്നെ മാറ്റി നിർത്തി എന്ന ആക്ഷേപമാണ്   ഡോ. പ്രഭുദാസ് ആദ്യം ഉന്നയിച്ചത്.. കോട്ടത്തറ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ കൈക്കൂലി വാങ്ങാൻ ശ്രമിച്ചെന്ന ഡോ. പ്രഭുദാസിന്‍റെ ആരോപണത്തിന് പിന്നാലെയായിരുന്നു സിപിഎമ്മിന്‍റെ പ്രത്യാരോപണം. സിപിഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സി പി ബാബു, കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി മാനേജിങ് കമ്മിറ്റി അംഗവും പുതൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ രാജേഷ് എന്നിവരാണ് പ്രഭുദാസിനെതിരെ അഴിമതി ആരോപണമുയര്‍ത്തി രംഗത്തെത്തിയത്. കാന്‍റീനുമായി ബന്ധപ്പെട്ടും കംപ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ടും ഡോ. പ്രഭുദാസ് അഴിമതി നടത്തിയെന്നാണ് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗം രാജേഷിന്‍റെ ആരോപണം.

 

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് പാവപ്പെട്ട ആദിവാസികൾക്ക് അവകാശപ്പെട്ട സഹായങ്ങൾ തട്ടിയെടുക്കുന്നു എന്ന ആരോപണം ഇന്നോ ഇന്നലെയോ കേട്ടു തുടങ്ങിയതല്ല. ഡോ.പ്രഭുദാസ് കോട്ടത്തറ ആശുപത്രിയിൽ ചുമതലയേറ്റ ശേഷമാണ് ഇതിൽ ഒരു മാറ്റമുണ്ടായത്.  കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ആദിവാസികളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ തുടങ്ങിയത് അദ്ദേഹം സൂപ്രണ്ടായി എത്തിയ ശേഷമാണ്. കഴിഞ്ഞ മന്ത്രിസഭയിലെ  ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്.ഡോ. പ്രഭുദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്..  ആരോഗ്യ മന്ത്രി വീണാജോര്‍ജിന്‍റെ മിന്നൽ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഡോ. പ്രഭുദാസിന്റെ വിമർശനം. വീണാ ജോർജ്  ഫോണെടുക്കാറില്ലെന്ന അഭിപ്രായം സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്നുയർന്ന സാഹചര്യത്തിൽ ഫോണെടുക്കണമെന്ന സന്ദേശം സി പി എം തലത്തിൽ തന്നെ ഉയർന്നു വന്നു. 

യു. പ്രതിഭ എം എൽ എയാണ്  മന്ത്രിക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചത്. തനിക്ക് എറെ അടുപ്പമുള്ള മന്ത്രി വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്നാണ് പ്രതിഭ പറഞ്ഞത്.അതിന് പിന്നാലെ ഫോണെടുക്കാത്ത മന്ത്രി വീണയാണെന്ന് കേരളം അറിഞ്ഞു.ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനമുണ്ടായിരുന്നു. വീണാ ജോർജിനെതിരെ സി പി എം തലങ്ങളിൽ വൻ പ്രതിഷേധമാണുള്ളത്.കെ. കെ ഷൈലജയെ  വെട്ടി  ആരോഗ്യമന്ത്രിയായതാണ് വീണാ ജോർജിന് സംഭവിച്ച ദുരന്തം.ആറന്മുളയിൽ വീണാജോർജ്ജിന്റെ പ്രചരണ പ്രവർത്തനത്തിൽ നിന്ന് 267 പാർട്ടി പ്രവർത്തകർ വിട്ടുനിന്നതായുള്ള സിപിഎമ്മിന്റെ തന്നെ അവലോകന റിപ്പോർട്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഏരിയ കമ്മറ്റി അംഗവും നാല് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്.

 

ഇത്തരത്തിൽ വീണാ ജോർജിനെതിരെയുള്ള ആരോപണങ്ങൾക്ക് പുതുമയൊന്നുമില്ല എന്നാൽ വീണ ജോർജി നോടുള്ള വ്യക്തിപരമായ അനിഷ്ടത്തെക്കാൾ കൂടുതൽ ഓർത്തഡോക്സ് സഭ ഐക്യ ജനാധിപത്യമുന്നണിയുമായി സന്ധി ചേർത്തു എന്നതാണ് വാസ്തവം.  യുഡിഎഫ് മാത്രമേ അടുത്ത് അധികാരത്തിൽ വരികയുള്ളൂവെന്ന് ഓർത്തഡോക്സ് സഭ വിശ്വസിക്കുന്നു. അതിനാൽ തന്നെ സമുദായംഗത്തെ നിർത്തി തോൽപ്പിക്കരുതെന്ന്  ഓർത്തഡോക്സ് സഭ കരുതിയെങ്കിൽ തെറ്റുപറയാനാവില്ല.പക്ഷേ വിനാശകാലേ വിപരീത ബുദ്ധി എന്ന മട്ടിൽ വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണെന്ന് പറഞ്ഞാൽ മതി. ഏറ്റവും ഒടുവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ഒരു ചെറിയ സംഭവത്തെ പർവ്വതീകരിച്ച് മന്ത്രി തുടങ്ങിവച്ച ചർച്ചകൾ മന്ത്രിയുടെ തന്നെ അന്തസ്സിന് ഹിതകരമല്ലാതായി മാറിയിരിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends