Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?

04 MARCH 2026 05:32 PM IST
മലയാളി വാര്‍ത്ത

ആരാധകര്‍ കാത്തിരുന്ന താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹം ഫെബ്രുവരി 26ന് നടന്നു. ഉദയ്പൂരില്‍വെച്ച് തികച്ചും സ്വകാര്യമായിട്ടായിരുന്നു രണ്ട് വ്യത്യസ്തരീതിയിലുള്ള വിവാഹ ചടങ്ങുകള്‍. വിവാഹശേഷവും കുടുംബപരമായ ചടങ്ങുകളും മറ്റുമായി തിരക്കിലാണ് താരദമ്പതികള്‍. അതിനിടെ ഇക്കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ തുമ്മന്‍പേട്ടയിലെ വിജയ്യുടെ ഗ്രാമത്തില്‍ നിര്‍മിച്ച അവരുടെ പുതിയ വീട്ടില്‍ താരങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയത്. ഗ്രാമം മുഴുവന്‍ ആഘോഷങ്ങളോടെയായിരുന്നു അവിടെയെത്തിയ വിജയ്‌യെയും രശ്മികയെയും സ്വീകരിച്ചത്. തികച്ചും പരമ്പരാഗതമായ ചടങ്ങുകള്‍. അതിനിടെ ഗൃഹപ്രവേശനച്ചടങ്ങും സത്യനാരായണവ്രതപൂജയും അവര്‍ നടത്തി.

അതുകഴിഞ്ഞ് ഗ്രാമത്തിലുള്ളവരെ കാണാനായി താരങ്ങളെത്തി. തങ്ങളുടെ വിവാഹസമ്മാനമായി ഗ്രാമത്തിലുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വിജയ് വേദിയില്‍വെച്ച് പ്രഖ്യാപിക്കുകയും ചെയ്തു. തെലങ്കാനയിലെ അച്ചംപേട്ട് ഡിവിഷനിലെ 44 സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. സ്‌കൂളുകളില്‍ മികച്ച പഠനം കാഴ്ചവെക്കുന്ന, എല്ലാ ക്ലാസിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പഠിക്കാനുള്ള അവസരമുണ്ടാവുന്നത്.

 

സാമ്പത്തികപ്രശ്‌നങ്ങളൊന്നുമില്ലാതെ വിദ്യാര്‍ഥികളെ അടിസ്ഥാനവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ദേവരകൊണ്ട ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാഗമായിട്ടായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
വിജയ്‌യുടെ പ്രഖ്യാപനം കൈയടികളോടെയും ആരവങ്ങളോടെയുമാണ് ആളുകള്‍ എതിരേറ്റത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്താനും മറ്റുമായി താന്‍ ഇടയ്ക്കിടെ ഇനി ഗ്രാമത്തില്‍ വരുമെന്നും വിജയ് പറഞ്ഞു. വേദിയില്‍ വിജയ്‌ക്കൊപ്പം രശ്മികയും, മാതാപിതാക്കളും സഹോദരനുമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (5 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (7 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (7 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (8 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends