Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..

04 MARCH 2026 05:16 PM IST
മലയാളി വാര്‍ത്ത

അതിക്രൂരമായി യുവതിയെ കൊലപ്പെടുത്തി . പെരുമ്പാവൂർ കീഴില്ലത്ത് യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്നയാളുടെ പേരിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. കീഴില്ലം പണിക്കരമ്പലം കരുന്നാലിൽ ജിബിമോൾ (36) ആണ് ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി വീട്ടിൽ ലൈജു (47) ആണ് കൊലപാതകത്തിന് പിന്നിൽ.കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു.

പിന്നീട് പെരുമ്പാവൂർ പട്ടാലിൽ വെച്ച് ലൈജു ഓടിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇത് ആത്മഹത്യ ശ്രമമായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ബൈക്ക് കെഎസ്ആർടിസി ബസിൽ ഇടിച്ച് കയറ്റിയായിരുന്നു ആത്മഹത്യാശ്രമം. അപകടത്തിൽ ലൈജുവിന്റെ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.ഇരുവരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

ലൈജുവിന്റെ ആദ്യ ഭാര്യക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.വെരിക്കോസ് രോഗത്തിന് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലൈജു കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീട്ടിൽ തിരിച്ചെത്തിയത്. നിയമപരമായി വിവാഹം കഴിക്കാതെയാണ് ജിബിമോളും ലൈജുവും ഒരുമിച്ച് താമസിച്ചിരുന്നത്. ഇവർക്ക് ഒരു മകനുണ്ട്. ലൈജുവിന് ആദ്യ ബന്ധത്തിൽ രണ്ട് മക്കളും ജിബിമോൾക്ക് ഒരു മകനും കൂടിയുണ്ട്.സംഭവത്തിന് മുൻപ് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായും വിവരമുണ്ട്. മുൻപ് ലൈജു കോതമംഗലത്തെ ഹോട്ടലും പച്ചക്കറി കടയും നടത്തിയിരുന്നു.

 

ഈ സമയത്താണ് ജിബി മോൾ അവിടെ ജോലിക്ക് എത്തിയതെന്നും പിന്നീട് ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു. മുവാറ്റുപുഴ ഗവൺമെൻ്റ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജിബിമോളുടെ മൃതദേഹം സംസ്കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (3 minutes ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (9 minutes ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (16 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (30 minutes ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (46 minutes ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (1 hour ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (1 hour ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (1 hour ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

പ്രതികരണവുമായി വികെ പ്രശാന്ത്  (1 hour ago)

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

യുദ്ധം കടുക്കുന്നു..  (2 hours ago)

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (5 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (5 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (6 hours ago)

Malayali Vartha Recommends