Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...

04 MARCH 2026 04:22 PM IST
മലയാളി വാര്‍ത്ത

കെകെ ഷൈലജയെ  തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം എന്നതാണ് ശരി. കെകെ ഷൈലജ ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക. തനിക്കു  മൂന്നാമൂഴവും ഭരണം പിടിക്കാനായാല്‍ കെകെ ഷൈലജയെ  നിയമസഭയില്‍  കാണരുതെന്ന തീരുമാനത്തിലാണ് സഖാവ് പിണറായി മട്ടന്നൂരില്‍ സീറ്റ് നല്‍കാതെ സിപിഎമ്മിന് പ്രതീക്ഷയില്ലാത്ത പേരാവൂരിലേക്ക് നാടുകടത്തിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അറുപതിനായിരം വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തില്‍  ജയിച്ചുവന്ന ടീച്ചറമ്മക്ക് മന്ത്രിസഭയില്‍ നേരിയ ഇടം പോലും പിണറായി കൊടുത്തിരുന്നില്ല.

 

കോവിഡ് മഹാമാരി കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെകെ ഷൈലജ നേടിയ ജനപിന്തുണയും സ്വീകാര്യതയും പ്രശസ്തിയും പിണറായി വിജയനെ വല്ലാതെ ചൊടിപ്പിരുന്നു. കോവിഡ് കാലത്ത് വൈകുന്നേരങ്ങളില്‍ നടത്തിയിരുന്ന പത്രസമ്മേളമങ്ങളിലൊന്നില്‍ പോലും പിണറായി വിജയന്‍ ഷൈലജയെ പങ്കെടുപ്പിച്ചിരുന്നില്ല. മാത്രവുമല്ല ഏഷ്യന്‍ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന മഗ്‌സാസെ അവാര്‍ഡിന് കെകെ ഷൈലജ പരിഗണിക്കപ്പെട്ടപ്പോള്‍ അവാര്‍്ഡ് സിപിഎമ്മുകാര്‍ വാങ്ങാറില്ലെന്നും അതിനാല്‍ വേണ്ടെന്നു പറയാനുമായിരുന്നു സഖാവിന്റെ അന്ത്യശാസനം. മഗ്‌സാസെ അവാര്‍ഡ് വാങ്ങിയാല്‍ ഷൈലജ മുഖ്യമന്ത്രിയായി പോകുമോ എന്നതായിരുന്നു പിണറായി വിജന്റെ ഭയാശങ്ക.

പേരാവൂരില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ സിപിഎമ്മിലെ കെകെ ഷൈലജ തോല്‍പിക്കുമോ എന്നതാണ് ചോദ്യം. അതോ കെകെ ഷൈലജ എന്ന ടീച്ചറമ്മയെ വക്കീല്‍ സണ്ണി തറ പറ്റിക്കുമോ. ഇത്തവണ നിയമസഭയില്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ തീ പാറുന്ന പോരാട്ടമായിരിക്കുമെന്നു തീര്‍ച്ചയാണ്. അതേ സമയം ഷൈലജയെ സിപിഎമ്മിന്റെ പിണറായി- ഗോവിന്ദന്‍ ഭക്തര്‍ കാലു വാതി തോല്‍പ്പിക്കും എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല.പേരാവൂര്‍ മണ്ഡലത്തിലെ ചില പ്രദേശങ്ങളില്‍   സിപിഎമ്മിന് നല്ല വേരോട്ടമുണ്ട്. എന്നാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള  ക്രൈസ്തവ കൂടിയേറ്റ പ്രദേശമെന്ന നിലയില്‍ യുഡിഎഫ് അനുഭാവികളായ അച്ചായന്‍മാരുടെ വോട്ട് പിന്‍ബലമാണ് കുടിയേറ്റ പുത്രനായ സണ്ണി ജോസഫിന്റെ കരുത്ത്.

 

2006ല്‍  പേരാവൂരില്‍ കെകെ ഷൈലജ ജയിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന് കോണ്‍ഗ്രസിനോട് നേരിട്ടു പിടിക്കാന്‍ ഭയമുള്ള മണ്ഡലം കൂടിയാണ് ഇപ്പോഴത്തെ പേരാവൂര്‍.ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ഇവിടെ എട്ടുനിലയില്‍ പൊട്ടിപ്പോയതിനു പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്.
പേരാവൂര്‍ മണ്ഡലത്തില്‍ ജയിച്ചിട്ടുള്ളതേറെയും കോണ്‍ഗ്രസാണ്. കെപി നൂറുദീനും  എപി മുസ്തഫയും ജയിച്ചുവന്ന മണ്ഡലം സിപിഎം ചുവപ്പിച്ചത് കെകെ ഷൈലജയിലൂടെയാണ്. എന്നാല്‍ ഷൈലജയുടെ ആധിപത്യം സണ്ണി വക്കീല്‍ തകര്‍ത്ത് മണ്ഡലം തിരികെ പിടിച്ചു. സണ്ണി ജോസഫിനോട് കിടപിടിക്കാന്‍ കെകെ ഷൈലജ മാത്രമേയുള്ളുവെന്നാണ് സിപിഎമ്മിന്റെ അവകാശവാദം.

 

എന്നാല്‍ നിലവിലെ പിണറായി വിരുദ്ധ വികാര തരംഗത്തില്‍ പേരാവൂരില്‍ കെകെ ഷൈലജ ജയിക്കില്ലെന്ന് വിലയിരുത്തല്‍ പിണറായിക്കും എംവി ഗോവന്ദനമുണ്ട്. മാത്രവുമല്ല സണ്ണി ജോസഫിന് പതിനായിരത്തോളം വോട്ടുകളുടെ മേല്‍ക്കൈ കിട്ടും എന്ന സാഹചര്യത്തെ എങ്ങനെ കെകെ ഷൈലജ പ്രതിരോധിക്കും എന്ന് പറയാനും വയ്യ.നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കുമെന്ന് ഇന്നാണ് പ്രഖ്യാപനം വന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപം നല്‍കിയത്. നിലവിലെ സീറ്റായ മട്ടന്നൂര്‍ വീണ്ടും നല്‍കാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വം ഷൈലജയെ അറിയിച്ചിരുന്നു.

 

തുടര്‍ന്നാണ് ശൈലജ പേരാവൂരില്‍ മത്സരിക്കാന്‍ സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചത്.ശൈലജ മാറുന്നതോടെ, സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമായ മട്ടന്നൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സ്ഥാനാര്‍ത്ഥിയാകും.നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ കെ കെ ശൈലജയ്ക്ക് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മട്ടന്നൂരില്‍ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ കെ ശൈലജ പരസ്യമായി ചോദിച്ചിരുന്നു. രണ്ട് തവണ മത്സരിച്ചവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടല്ലോ എന്നായിരുന്നു കെ കെ ശൈലജയുടെ മുന വച്ച ചോദ്യം. ഇതിനിടെയിലാണ് കെകെ ഷൈലജെ രാഷ്ട്രീപരമായി ബലിയാടാക്കാന്‍ പിണറായി വിജയന്‍ പേരാവൂരില്‍ പരീക്ഷണത്തിനിറക്കുന്നത്.

 

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂര്‍ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂര്‍, കീഴൂര്‍-ചാവശ്ശേരി, തില്ലങ്കേരി,പായം, ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ്  പേരാവൂര്‍ നിയമസഭാമണ്ഡലം. വന്യമൃഗങ്ങള്‍ ഏറ്റവുമധികം മനുഷ്യരെ കൊന്ന ആറളം ഉള്‍പ്പെടുന്ന പ്രദേശത്ത് പിണറായിക്ക് പ്രചാരണത്തിന് പോലും കടന്നുവരാവാത്ത സാഹചര്യമാണ്. പേരാവൂരില്‍ ഇത്തവണ ഉയരുന്ന പ്രധാന വിഷയവും വന്യമൃഗശല്യമായിരിക്കും.5 തവണ മത്സരിച്ച ശൈലജ 4 ജയങ്ങളോടെ 20 വര്‍ഷം എംഎല്‍എയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിലും 2006ല്‍ പേരാവൂരിലും വിജയിച്ചു.60,963 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കെ.കെ.ശൈലജ കഴിഞ്ഞ തവണ മട്ടന്നൂര്‍ മണ്ഡലത്തില്‍ ജയിച്ചത്.

 

ആര്‍എസ്പിയിലെ ഇല്ലിക്കല്‍ അഗസ്തിയായിരുന്നു ഷൈ്‌ലജയുടെ എതിരാളി. 2016ല്‍ കൂത്തുപറമ്പില്‍നിന്ന് 12,291 വോട്ടിനു വിജയിച്ചു. ജെഡിയുവിലെ കെ.പി.മോഹനനായിരുന്നു അന്ന് എതിരാളി. 2011ല്‍ പേരാവൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടിനു പരാജയപ്പെട്ടു. 2006ല്‍ പേരാവൂരില്‍ 9,099 വോട്ടിനു വിജയിച്ചു. കോണ്‍ഗ്രസിലെ എ.ഡി.മുസ്തഫയായിരുന്നു അന്ന് എതിരാളി.
2021ല്‍ മട്ടന്നൂരിലും വിജയിച്ചു. 2011ല്‍ ശൈലജയെ തോല്‍പിച്ച സണ്ണി ജോസഫില്‍നിന്നു പേരാവൂര്‍ തിരിച്ചുപിടിക്കാന്‍ അവിടെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം 2016ലും 2021ലും പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നെങ്കിലും സുരക്ഷിത മണ്ഡലങ്ങള്‍ നല്‍കുകയായിരുന്നു.

ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശിയാണ് കെകെ ഷൈലജ.  മട്ടന്നൂര്‍ കോളേജില്‍ നിന്ന് ബിരുദവും വിശ്വേശരയ്യ കോളേജില്‍ നിന്ന് 1980 ല്‍ ബിഎഡ് വിദ്യാഭ്യാസവും നേടി.  ശിവപുരം ഹൈസ്‌കൂളില്‍ ശാസ്ത്രാദ്ധ്യാപികയായി.  ഭര്‍ത്താവ് കെ. ഭാസ്‌കരനും അദ്ധ്യാപകനായിരുന്നു.  മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ. (എം) സംസ്ഥാനകമ്മറ്റി അംഗവുമാണ് കെ.കെ. ഷൈലജ.1970 മുതല്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായ സണ്ണി ജോസഫ് കോഴിക്കോട് , കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു. 1980-കളില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി രാഷ്ട്രീയത്തില്‍ സജീവമായ സണ്ണി ജോസഫ് 2001-ല്‍ കെ.സുധാകരന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോള്‍ പകരം ഡിസിസി പ്രസിഡന്റായി നിയമിതനായി.

 

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ സുധാകരന്റെ വിശ്വസ്ഥനായി അറിയപ്പെടുന്ന സണ്ണി ജോസഫ് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016, 2021 നിയമസഭകളില്‍ വീണ്ടും അംഗമായ സണ്ണി ജോസഫ് നിലവില്‍ കെപിസിസി പ്രസിഡന്റാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends