ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം... നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ പോയ 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്

സങ്കടക്കാഴ്ചയായി... ന്യൂയോര്‍ക്കില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം. നയാഗ്ര വെള്ളച്ചാട്ടം കാണാനായി പോയ 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഇന്ത്യന്‍, ചൈനീസ്, ഫിലിപ്പീന്‍സ് സ്വദേശികളായിരുന്നു ബസില്‍ കൂടുതല്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ 30 ഓളം പേര്‍ പരിക്കുകളുമായി ആശുപത്രിയിലാണ്.
നയാഗ്രയില്‍ തിരിച്ച് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. നയാഗ്ര ഫോള്‍സില്‍ നിന്നും 40 മൈല്‍ അകലെ പെംബ്രോക്ക് എന്ന പട്ടണത്തിനടുത്ത് വെച്ചായിരുന്നു അപകടം.
https://www.facebook.com/Malayalivartha