ഡോക്ടര്‍മാരെയും രോഗികളെയും ഒരു പോലെ ആശങ്കയിലാക്കിയ വ്യാജ ദന്തഡോക്ടര്‍ അറസ്റ്റില്‍

ഫ്‌ലോറിഡയില്‍ 35 കാരിയായ വ്യാജ ദന്തഡോക്ടര്‍ അറസ്റ്റില്‍. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നിന്നാണ് എമിലി മാര്‍ട്ടിനെസ് എന്ന വ്യാജ ദന്ത ഡോക്ടര്‍ ആണ് പിടിയിലായത്. യുവതി ചികിത്സച്ച നിരവധി പേര്‍ക്ക് രോഗം മൂര്‍ച്ഛിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ ചികിത്സയ്ക്ക് പിന്നില്‍ സാമ്പത്തിക കാര്യങ്ങളുമുണ്ടെന്ന് പോലീസ് പറയുന്നു. മൊത്തം പല്ലും വെനീര്‍ ചെയ്യാന്‍ എമിലി ആവശ്യപ്പെട്ടത് വെറും 2,500 ഡോളര്‍ (ഏകദേശം 2.19 ലക്ഷം രൂപ). എന്നാല്‍, ഒരു ലൈസന്‍സ് ഡോക്ടര്‍ ഒരു പല്ലി വെനീര്‍ ചെയ്യാനായി മാത്രം 900 ഡോളര്‍ മുതല്‍ 1,500 ഡോളര്‍ വരെ ചെലവാകുമെന്നും പോലീസ് പറയുന്നു.
എമിലി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് തന്റെ വ്യാജ ദന്താശുപത്രി ആരംഭിച്ചത്. നിങ്ങളുടെ ബജറ്റിന് താങ്ങാവുന്ന വിലയില്‍ പുഞ്ചിരി സ്വന്തമാക്കൂവെന്ന പരസ്യ വാചകങ്ങളിലൂടെ എമിലി തന്റെ ഉപഭോക്താക്കളെ കണ്ടെത്തി. 'വെനീര്‍ ടെക്‌നീഷ്യന്‍' എന്നായിരുന്നു എമിലി സ്വയം പരിചയപ്പെടുത്തിയിരുന്നത്. കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭിക്കുമെന്ന പരസ്യത്തില്‍ വിശ്വസിച്ച രോഗികള്‍ അവരുടെ യോഗ്യത നോക്കാതെ ചികിത്സയ്ക്കായി ക്ലിനിക്കിലെത്തി. എന്നാല്‍, എമിലിയുടെ ചികിത്സ കഴിഞ്ഞതോടെ രോഗികള്‍ കൂടുതല്‍ പ്രശ്‌നത്തിലായി. പല്ലുകളില്‍ നിരന്തരം അണുബാധയും വേദനയും കൂടി.
പലര്‍ക്കും മോണകള്‍ വീര്‍ത്തു. അഹസനീയമായ വേദനകളോടെ പലരും ലൈസന്‍സുള്ള ദന്തഡോക്ടര്‍മാരെ സമീപിച്ചതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട കാര്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്. പല രോഗികളുടെയും വെനീറുകള്‍ സൂപ്പര്‍ ഗ്ലൂ പോലുള്ള പശകള്‍ ഉപയോഗിച്ചായിരുന്നു യോജിപ്പിച്ചിരുന്നത് എന്ന കണ്ടെത്തല്‍ ഡോക്ടര്‍മാരെയും രോഗികളെയും ഒരു പോലെ ആശങ്കയിലാക്കി.ഫ്‌ലോറിഡയിലെ പിനെല്ലസ് പാര്‍ക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍ എമിലിക്ക് ഔപചാരിക ദന്ത പരിശീലനമോ ദന്ത ചികിത്സാ യോഗ്യതകളോ ഉണ്ടായിരുന്നില്ല.
ലൈസന്‍സില്ലാതെ രോഗികളെ പരിശോധിക്കുന്നത് യുഎസില്‍ നിയമവിരുദ്ധമാണ്. മാത്രമല്ല, ഇവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ മറ്റൊരു സംസ്ഥാനത്ത് വച്ച് സമാനമായ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും അവിടെ അറസ്റ്റിലായെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പിനെല്ലസ് കൗണ്ടിയില്‍ എത്തി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ അവിടെ തന്റെ വ്യാജ ചികിത്സ ആരംഭിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha