കാശ്‌മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന ഷെരീഫിന്റെ ആവശ്യം യുഎസ് നിരസിച്ചു

കാശ്‌മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം യുഎസ് നിരസിച്ചു. ഇക്കാര്യത്തില്‍ അമേരിക്കയുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ജെന്‍ സാക്കി തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ഇരു രാജ്യങ്ങളെയും ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കാനുളള നടപടികള്‍ തുടരുമെന്നും ജെന്‍ സാക്കി പറഞ്ഞു.
കഴിഞ്ഞ ദിവസം അമേരിക്ക സന്ദര്‍ശിച്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കാശ്‌മീര്‍ വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടുള്ള മറുപടിയിലാണ് സാക്കി അമേരിക്കന്‍ നിലപാട് വ്യക്തമാക്കിയത്. കൂടിക്കാഴ്‌ചക്കിടെ മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളികളുടെ വിചാരണ വൈകിപ്പിക്കുന്നതില്‍ ഷെരീഫിനോട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha