ബധിരയായ കാമുകിക്ക് കാമുകന്റെ സര്‍പ്രൈസ് ഗിഫ്റ്റ്

കാമുകിയെ തന്റെ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന കാമുകന്മാര്‍ ഇന്നത്തെ കാലത്ത് ഉണ്ടാകുമോ എന്ന് സംശയമാണ്. കുറച്ച് വൈകല്യമുള്ള കാമുകിയാണെ പിന്നെ പറയുകയും കൂടിവേണ്ട. എന്നാല്‍ കെവിന്‍ പീക്മാന്‍ അങ്ങനെയല്ല. തന്റെ ബധിരയായ കാമുകി ആന്‍ഡ്രിയയെ പൊന്നുപോലെയാണ് കെവിന്‍ നോക്കുന്നത്. ഇപ്പോള്‍ കേള്‍വി ശക്തി തിരിച്ചുകിട്ടിയ ദിവസം അവള്‍ക്ക് ഏറ്റവും സന്തോഷകരമാകുന്ന വാര്‍ത്തയാണ് കെവിന്‍ നല്‍കിയത്.
കേള്‍വി ശക്തി പൂര്‍ണമായും തിരിച്ചുകിട്ടിയ അന്ന് ആന്‍ഡ്രിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയാണ് കെവിന്‍ ചെയ്തത്. ശബ്ദവുമായി പ്രതികരിച്ചു തുടങ്ങിയ ആന്‍ഡ്രിയയെ കണ്ടാണ് കെവിന്‍ എത്തുന്നത്. തുടര്‍ന്ന് 'നീ എന്നില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് താന്‍ പറയാന്‍ പോകുന്നത്. തന്നെ വിവാഹം ചെയ്യുമോ' എന്നായിരുന്നു കെവിന്‍ പറഞ്ഞത്.
ഉടന്‍ തന്നെ ആന്‍ഡ്രിയ 'യെസ്' എന്ന് മറുപടി നല്‍കുകയും ഇപ്പോള്‍ നിങ്ങളുടെ ശബ്ദം എനിക്ക് കേള്‍ക്കാമെന്നും ആന്‍ഡ്രിയ പറഞ്ഞു. ഉടന്‍ ആന്‍ഡ്രിയ സങ്കടം കൊണ്ട് കരയുകയും കെവിനെ കെട്ടിപ്പിടിക്കുകയുമായിരുന്നു. കൊഹ്‌ലിയര്‍ ഇംപാക്റ്റ്‌സിന്റെ സഹായത്തോടെയാണ് യുവതിക്ക് കേള്‍വിശക്തി തിരികെ ലഭിച്ചത്. യു.കെയില്‍ 11000 ആള്‍ക്കാരാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha