ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി

ബറാക് ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി. കുടുംബസമേതം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ഒബാമക്ക് ഹവാന ജോസ് മാര്‍ട്ടിന്‍ വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പതിറ്റാുകള്‍മുമ്പ് വിച്ഛേദിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെ, 88 വര്‍ഷത്തിനുശേഷം ആദ്യമായി സോഷ്യലിസ്റ്റ് ക്യൂബയില്‍ അമേരിക്കന്‍ പ്രസിഡന്റ് കാലുകുത്തുന്നു. രണ്ടരദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഒബാമയെ ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രസിഡന്റ് റൌള്‍ കാസ്‌ട്രോയുമായി ഒബാമ ഉന്നതതല ചര്‍ച്ച നടത്തും.
1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് അവസാനമായി ക്യൂബയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ്. യുദ്ധക്കപ്പലിലാണ് കൂളിഡ്ജ് ക്യൂബയില്‍ എത്തിയതെങ്കില്‍, ഒബാമ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ക്യൂബന്‍ രാഷ്ട്രനേതാക്കള്‍ക്കും ജനതയ്ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത്. ക്യൂബന്‍ വ്യവസായികളുമായി ചര്‍ച്ച നടത്തുന്ന ഒബാമയ്ക്ക് റൌെള്‍ കാസ്‌ട്രോ തിങ്കളാഴ്ച അത്താഴവിരുന്ന് ഒരുക്കും. ചൊവ്വാഴ്ച ക്യൂബന്‍ ജനതയെ ഒബാമ അഭിസംബോധന ചെയ്യും. പുതിയ കാലഘട്ടത്തിലെ ക്യൂബ-അമേരിക്ക ബന്ധത്തിന്റെ പ്രഖ്യാപനമായി ചടങ്ങ് മാറും.
മിഷേല്‍ ഒബാമയും മക്കളായ മാലിയയും സാഷയും ഒബാമക്കൊപ്പമുണ്ട്. സാമ്രാജ്യത്വത്തിനെതിരെ പൊരുതിനില്‍ക്കുന്ന ക്യൂബയെ അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായതിന്റെ പ്രതിഫലനമാണ് ഒബാമയുടെ സന്ദര്‍ശനം. മാസങ്ങള്‍ക്കുമുമ്പ് റൌെള്‍ കാസ്‌ട്രോയെ സന്ദര്‍ശിച്ച ഒബാമ, ഇരുരാഷ്ട്രങ്ങളുടെയും ബന്ധം ഊഷ്മളമാകുന്നമുറയ്ക്ക് ക്യൂബ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2015ല്‍ അമേരിക്കന്‍ ഉച്ചകോടിയില്‍വച്ചും ഇരു രാഷ്ട്രനേതാക്കളും അടുത്ത് ഇടപഴകി.
മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ ഇരുരാഷ്ട്രവും നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് 15 മാസത്തിനുശേഷമാണ് ഒബാമ ക്യൂബയിലേക്ക് വരുന്നത്. അമേരിക്ക- ക്യൂബ നേരിട്ടുള്ള വിമാന സര്‍വീസിനും തപാല്‍കൈമാറ്റത്തിനുമുള്ള കരാറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒപ്പിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha