ഇറാഖി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടു

ഇറാഖിലെ ഐ.എസ് നിയന്ത്രണ മേഖലയായ മൊസൂളില്‍ ഇറാഖി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൈന്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊസൂളില്‍ ഐ.എസിന്റെ മൂന്നേറ്റം പരുങ്ങലിലായെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്.
ഐ.എസിന്റെ താവളമായ മൊസൂള്‍ സര്‍വകലാശാലയില്‍ അടക്കമാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ആരും ഉണ്ടായിരുന്നില്ലെന്ന് സൈന്യം ട്വിറ്ററില്‍ വ്യക്തമാക്കുന്നു. പരിശീലനത്തിനായി ഐ.എസ് സര്‍വകലാശാലയും പരിസരവും ഉപയോഗിച്ച് വരുകയായിരുന്നു. 17 മുതിര്‍ന്ന ഐ.എസ് ജിഹാദികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha