പുത്തന്‍ പ്രതീക്ഷകള്‍ക്ക് ഉണര്‍വേകി ഒബാമ - റൗള്‍ കൂടിക്കാഴ്ച

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ക്യൂബന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കി. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയമായി ഒബാമ കൂടികാഴ്ച്ച നടത്തി. ക്യൂബയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഒരുമിച്ച് മുന്നേറാന്‍ ഇരു നേതാക്കളും ആഹ്വാനം ചെയ്തു.
88 വര്‍ഷത്തിനു ശേഷം ക്യൂബയുടെ വിപ്ലവമണ്ണില്‍ കാലുകുത്തിയ ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് ക്യൂബന്‍ പ്രസിഡന്റിന്റെ കൊട്ടാരമായ മ്യൂസിയം ഓഫ് റവല്യൂഷനില്‍ കിട്ടിയത് രാജകീയമായ വരവേല്‍പ്പ് ആയിരുന്നു. ചടങ്ങുകള്‍ക്കു ശേഷം പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി ഒബാമ ചരിത്രപരമായ കൂടികാഴ്ച്ച നടത്തി. ക്യൂബയില്‍ നടക്കുന്ന മനഷ്യാവകാശ ലംഘനങ്ങളോട് തനിക്ക് ഇപ്പോഴും കടുത്ത എതിര്‍പ്പുണ്ടെന്ന് പറഞ്ഞ ഒബാമ ശത്രുത മാറ്റി വച്ച് ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നേറുമെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യം പിന്തുടരുന്ന നിലപാടുകളില്‍ മാറ്റമില്ലാതെ തന്നെ അമേരിക്കയുമായി വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുമെന്ന് പറഞ്ഞ റൗള്‍ കാസ്‌ട്രോ അമേരിക്കയലെ ഗ്വാണ്ടനാമോ തടവറകള്‍ ഉടന്‍ പൂട്ടണമെന്ന് ഒബാമയോട് ആവശ്യപ്പെട്ടു. എന്നാല്‍ ക്യൂബയിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനെ പറ്റിയും മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ചുമുള്ള ചോദ്യങ്ങളില്‍ നിന്ന് റൗള്‍ ഒഴിഞ്ഞുമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha